---
title: "കിണറിൽ അകപ്പെട്ട പശുവിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി"
english_title: "thalipparamb fire and rescue"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84345/thalipparamb-fire-and-rescue"
published_at: "2022-12-10T09:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6394066ed6874_vac.jpg"
keywords: []
---

# കിണറിൽ അകപ്പെട്ട പശുവിനെ തളിപ്പറമ്പ് അഗ്നിശമനസേന രക്ഷപ്പെടുത്തി

> **Lead Summary:** കിണറിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി. ചെമ്പന്തൊട്ടിക്ക് സമീപം പള്ളം എന്ന സ്ഥലത്ത് ശ സാബു കെ.ടി. കരുവേലിൽ എന്നയാളുടെ പുരയിടത്തിലെ ഏകദേശം 20 അടി താഴ്ചയുള്ള കിണറിലേക്ക് അദ്ദേഹത്തിന്റെ തന്നെ 2 വർഷം പ്രായമായ ജഴ്സി പശു അകപ്പെടുകയായിരുന്നു. തളിപ്പറമ്പ് ഫയർ ആന്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തി പശുവിനെ പുറത്തെടുത്ത് രക്ഷപ്പെടുത്തി. സ്റ്റേഷൻ ഇൻ ചാർജ് ടി.വി. പ്രകാശൻ , മറ്റ് ഓഫീസർമാരായ രജീഷ് കുമാർ ടി.വി, ഗിരീഷ്.പി.വി, അനൂപ്. കെ.വി, ഹോം ഗാർഡ് സജീന്ദ്രൻ. കെ , തോമസ് മാത്യു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

## Article Content

കിണറിൽ അകപ്പെട്ട പശുവിനെ രക്ഷപ്പെടുത്തി. ചെമ്പന്തൊട്ടിക്ക് സമീപം പള്ളം എന്ന സ്ഥലത്ത് ശ സാബു കെ.ടി. കരുവേലിൽ എന്നയാളുടെ പുരയിടത്തിലെ ഏകദേശം 20 അടി താഴ്ചയുള്ള കിണറിലേക്ക് അദ്ദേഹത്തിന്റെ തന്നെ 2 വർഷം പ്രായമായ ജഴ്സി പശു അകപ്പെടുകയായിരുന്നു. തളിപ്പറമ്പ് ഫയർ ആന്റ് റസ്ക്യൂ സംഘം സ്ഥലത്തെത്തി പശുവിനെ പുറത്തെടുത്ത് രക്ഷപ്പെടുത്തി. സ്റ്റേഷൻ ഇൻ ചാർജ് ടി.വി. പ്രകാശൻ , മറ്റ് ഓഫീസർമാരായ രജീഷ് കുമാർ ടി.വി, ഗിരീഷ്.പി.വി, അനൂപ്. കെ.വി, ഹോം ഗാർഡ് സജീന്ദ്രൻ. കെ , തോമസ് മാത്യു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84345/thalipparamb-fire-and-rescue)