---
title: "അമ്മാനപ്പാറയിൽ നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "lorry accident ammanappara"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84341/lorry-accident-ammanappara"
published_at: "2022-12-10T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639400844a176_news-card.jpg"
keywords: []
---

# അമ്മാനപ്പാറയിൽ നിർത്തിയിട്ട ചെങ്കൽ ലോറിക്ക് പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** ചെങ്കൽ ലോറികൾ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്. ചുടല പാണപ്പുഴ റോഡിൽ അമ്മാനപ്പാറയിൽ ഉച്ചയോടെ നിർത്തിയിട്ട വടകര ഭാഗത്തേക്ക് ചെങ്കല്ലുമായി പോകുകയായിരുന്ന KL 10 BF മഹീന്ദ്ര ലോറിക്ക് പിറകിൽ വടകര ഭാഗത്തേക്ക് തന്നെ ചെങ്കല്ലുമായി പോകുകയായിരുന്ന KL 84 .1853 ഐഷർ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ഐഷർ ലോറി ഡ്രൈവർ കൊണ്ടോട്ടി സ്വദേശി ഷിബു ഡ്രൈവർ സീറ്റിൽ കുടുങ്ങി പോവുകയായിരുന്നു. തളിപ്പറമ്പ് നിന്നും എത്തിയ സ്റ്റേഷൻ ഇൻ ചാർജ് ടി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സംഘം ഹൈഡ്രോളിക്ക് കട്ടർ പ്രവർത്തിപ്പിച്ച് വാഹന ഭാഗങ്ങൾ മുറിച്ചെടുത്ത് പുറത്തെടുത്ത് ആളെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഫയർ ആന്റ് റസ്ക്യൂ ഓഫീസർ മാരായ രജീഷ് കുമാർ . ടി.വി, രാജീവൻ. കെ.വി, ഗിരീഷ്.പി.വി., അനൂപ്. കെ.വി, ജയൻ.വി, സജീന്ദ്രൻ കെ, രാജേന്ദ്രകുമാർ .സി.പി., തോമസ് മാത്യു എന്നിവരും പങ്കെടുത്തു.

## Article Content

ചെങ്കൽ ലോറികൾ കൂട്ടിയിടിച്ചു ഒരാൾക്ക് പരിക്ക്. ചുടല പാണപ്പുഴ റോഡിൽ അമ്മാനപ്പാറയിൽ ഉച്ചയോടെ നിർത്തിയിട്ട വടകര ഭാഗത്തേക്ക് ചെങ്കല്ലുമായി പോകുകയായിരുന്ന KL 10 BF മഹീന്ദ്ര ലോറിക്ക് പിറകിൽ വടകര ഭാഗത്തേക്ക് തന്നെ ചെങ്കല്ലുമായി പോകുകയായിരുന്ന KL 84 .1853 ഐഷർ ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ഐഷർ ലോറി ഡ്രൈവർ കൊണ്ടോട്ടി സ്വദേശി ഷിബു ഡ്രൈവർ സീറ്റിൽ കുടുങ്ങി പോവുകയായിരുന്നു. തളിപ്പറമ്പ് നിന്നും എത്തിയ സ്റ്റേഷൻ ഇൻ ചാർജ് ടി.വി. പ്രകാശന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സംഘം ഹൈഡ്രോളിക്ക് കട്ടർ പ്രവർത്തിപ്പിച്ച് വാഹന ഭാഗങ്ങൾ മുറിച്ചെടുത്ത് പുറത്തെടുത്ത് ആളെ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചു. ഫയർ ആന്റ് റസ്ക്യൂ ഓഫീസർ മാരായ രജീഷ് കുമാർ . ടി.വി, രാജീവൻ. കെ.വി, ഗിരീഷ്.പി.വി., അനൂപ്. കെ.വി, ജയൻ.വി, സജീന്ദ്രൻ കെ, രാജേന്ദ്രകുമാർ .സി.പി., തോമസ് മാത്യു എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84341/lorry-accident-ammanappara)