---
title: "പയ്യന്നൂരിൽ വെച്ച് നടത്തുന്ന തൊഴിൽമേള ഡിസംബർ 10ന്"
english_title: "job fair at payyannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84277/job-fair-at-payyannur"
published_at: "2022-12-09T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639335d2b6b67_vac.jpg"
keywords: []
---

# പയ്യന്നൂരിൽ വെച്ച് നടത്തുന്ന തൊഴിൽമേള ഡിസംബർ 10ന്

> **Lead Summary:** **പയ്യന്നൂർ: **വി. എച്ച്. എസ്. ഇ പയ്യന്നൂർ മേഖല കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ, നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരളം, കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 10 ന് എ. കെ. എ. എസ്, ജി. വി. എച്ച്. എസ്. എസ് പയ്യന്നൂരിൽ വെച്ച് തൊഴിൽ മേള നടത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി. ഐ മധുസൂദനൻ എം. എൽ. എ തൊഴിൽ മേള ഉദ്ഘാടനം ചെയ്യും. അഭ്യസ്തരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിലാവസരങ്ങൾ ലഭ്യമാകുന്നതിനാണ് ഇത്തരം തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരും, വി. എച്ച്. എസ്. ഇ പാസ്സായ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികളും ഈ തൊഴിൽ മേളയിൽ പങ്കെടുക്കും. ഫിനാൻസ്, സെയിൽസ്, മാർക്കറ്റിംഗ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലെ നൂറോളം ഒഴിവുകൾ നികത്തുന്നതിനായി മുപ്പത്തലിധികം സ്വകാര്യ കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ പി. വി കുഞ്ഞപ്പൻ, ഇ. ആർ ഉദയകുമാരി, രമേശൻ കുനിയൻ, ടി. വി വിനോദ്, എ. പി സുധ, കെ. പി താഹിറ, ടി. സി നീന എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

## Article Content

**പയ്യന്നൂർ: **വി. എച്ച്. എസ്. ഇ പയ്യന്നൂർ മേഖല കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ, നാഷണൽ എംപ്ലോയ്മെന്റ് സർവീസ് കേരളം, കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഡിസംബർ 10 ന് എ. കെ. എ. എസ്, ജി. വി. എച്ച്. എസ്. എസ് പയ്യന്നൂരിൽ വെച്ച് തൊഴിൽ മേള നടത്തുമെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ടി. ഐ മധുസൂദനൻ എം. എൽ. എ തൊഴിൽ മേള ഉദ്ഘാടനം ചെയ്യും. അഭ്യസ്തരായ ഉദ്യോഗാർത്ഥികൾക്ക് സ്വകാര്യ മേഖലയിലെ തൊഴിലാവസരങ്ങൾ ലഭ്യമാകുന്നതിനാണ് ഇത്തരം തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരും, വി. എച്ച്. എസ്. ഇ പാസ്സായ 18 നും 35 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികളും ഈ തൊഴിൽ മേളയിൽ പങ്കെടുക്കും. ഫിനാൻസ്, സെയിൽസ്, മാർക്കറ്റിംഗ്, ആരോഗ്യം തുടങ്ങിയ വിവിധ മേഖലകളിലെ നൂറോളം ഒഴിവുകൾ നികത്തുന്നതിനായി മുപ്പത്തലിധികം സ്വകാര്യ കമ്പനികൾ തൊഴിൽ മേളയിൽ പങ്കെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ പി. വി കുഞ്ഞപ്പൻ, ഇ. ആർ ഉദയകുമാരി, രമേശൻ കുനിയൻ, ടി. വി വിനോദ്, എ. പി സുധ, കെ. പി താഹിറ, ടി. സി നീന എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84277/job-fair-at-payyannur)