---
title: "പൂമംഗലത്ത് പ്രവാസിയുടെ റസ്റ്റോറന്റിനു നേരേ അക്രമം"
english_title: "poomangalam_hotel"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84188/poomangalam_hotel"
published_at: "2022-12-09T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392d8c146d90_WhatsApp_Image_2022-12-09_at_12.10.10_PM.jpeg"
keywords: []
---

# പൂമംഗലത്ത് പ്രവാസിയുടെ റസ്റ്റോറന്റിനു നേരേ അക്രമം

> **Lead Summary:** തളിപ്പറമ്പ് പൂമംഗലം യു.പി. സമീപം പ്രവാസി പി.പി. രാജന്റെ പാരഡൈസ് റസ്റ്റോറന്റിനുനേരേ അക്രമം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വെള്ളത്തിന്റെ പൈപ്പ്‌ലൈന്‍ വലിച്ച് പൊട്ടിച്ചു. ഇലക്ട്രിക് മീറ്റര്‍ ബോക്‌സ്, ബള്‍ബുകള്‍ മുതലായവയും തകര്‍ത്തു.

## Article Content

തളിപ്പറമ്പ് പൂമംഗലം യു.പി. സമീപം പ്രവാസി പി.പി. രാജന്റെ പാരഡൈസ് റസ്റ്റോറന്റിനുനേരേ അക്രമം. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. വെള്ളത്തിന്റെ പൈപ്പ്‌ലൈന്‍ വലിച്ച് പൊട്ടിച്ചു. ഇലക്ട്രിക് മീറ്റര്‍ ബോക്‌സ്, ബള്‍ബുകള്‍ മുതലായവയും തകര്‍ത്തു.

അകത്തുകയറിയ അക്രമികള്‍ ചില്ലലമാരയും ബോര്‍ഡും തകര്‍ത്തു.

അക്രമത്തിനു പിന്നില്‍ സമൂഹ്യദ്രോഹി കളാണെന്ന് സംശയിക്കുന്നു. പോലീസ് കേസെടുത്തു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് പ്രവാസി സംഘം പ്രധിഷേധ സമരം സംഘടിപ്പിക്കും.

ഒരു പ്രവാസി എന്ന നിലയില്‍ തന്റെ പരിധികള്‍ക്കപ്പുറം വരുന്ന ഒരുപാട് കര്‍മ്മങ്ങള്‍ ജീവിതത്തില്‍ സഹജീവികള്‍ക്കുവേണ്ടി ചെയ്യുകയും, കുറുമത്തൂര്‍ പഞ്ചായത്തിലുള്ള നിര്‍ധനരായ ഒട്ടനവധി കുടുംബങ്ങള്‍ക്ക് സ്വദേശത്തും വിദേശത്തും ജീവിത മാര്‍ഗ്ഗം ഉണ്ടാക്കി കൊടുക്കുകയും ചെയ്ത രാജനെ പോലുള്ളവര്‍ക്ക് പൂമംഗലത്ത് അധ്വാനിച്ചു ജീവിക്കാന്‍ മറ്റുള്ളവരെ ഭയപ്പെടേണ്ട അവസ്ഥയാണ്!നേരിട്ട് ഏറ്റുമുട്ടാന്‍ കഴിവില്ലാത്ത ഇത്തരം തെരുവ് തെമ്മാടിക്കൂട്ടങ്ങള്‍ക്കെതിരെ കേരള പ്രവാസി സംഘം തളിപ്പറമ്പ് ഏരിയ കമ്മറ്റിയുടെ പ്രതിഷേധം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84188/poomangalam_hotel)