---
title: "ചിറവക്കില്‍ മൊട്ടമ്മല്‍ കോംപ്ലക്‌സിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം"
english_title: "Fire at the bakery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84186/fire-at-the-bakery"
published_at: "2022-12-09T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392d58a4311f_WhatsApp_Image_2022-12-09_at_11.57.09_AM.jpeg"
keywords: []
---

# ചിറവക്കില്‍ മൊട്ടമ്മല്‍ കോംപ്ലക്‌സിന്റെ താഴെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

> **Lead Summary:** തളിപ്പറമ്പ് ചിറക്കിൽ മൊട്ടമ്മൽ കോംപ്ലക്സിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന Just Bakes എന്ന ബേക്കറി സ്ഥാപനത്തിന് അകത്ത് രാത്രി 1 മണിയോടെ തീപിടിച്ചു.

## Article Content

തളിപ്പറമ്പ് ചിറക്കിൽ മൊട്ടമ്മൽ കോംപ്ലക്സിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന Just Bakes എന്ന ബേക്കറി സ്ഥാപനത്തിന് അകത്ത് രാത്രി 1 മണിയോടെ തീപിടിച്ചു.

സ്റ്റേഷൻ ഇൻ ചാർജ് ടി.വി. പ്രകാശന്റെ നേതൃത്വത്തിൽ ട്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സി.വി.ബാലചന്ദ്രൻ , മറ്റു ജീവനക്കാരായ ഷജിൽ കുമാർ മിന്നാടൻ, നിമേഷ് പി , നവീൻ കുമാർ , ചന്ദ്രൻ പീലേരി, രവീന്ദ്രൻ സി.വി. എന്നിവർ അടങ്ങിയ അഗ്നി രക്ഷാ സേന സംഘം സ്ഥലത്തെത്തി തീയണച്ചു.

തീപിടുത്തം മൂലം ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു . ശ്രീ. ഹംസകുട്ടി. എ , സീനാസ് , മലപട്ടം എന്ന വർ ആണ് സ്ഥാപന ഉടമ . ഷോർട്ട് സർക്യൂട്ട് മൂലം ആണ് തീപിടുത്തം എന്ന് അനുമാനിക്കുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84186/fire-at-the-bakery)