---
title: "മന്നക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് കാൽനടയാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്"
english_title: "car accident manna"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84093/car-accident-manna"
published_at: "2022-12-08T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391eb6f77ab5_news-card.jpg"
keywords: []
---

# മന്നക്ക് കാറും ബൈക്കും കൂട്ടിയിടിച്ച് കാൽനടയാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

> **Lead Summary:** മന്നക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് കാൽനടയാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ കണ്ടക്കൈയിലെ ഷമ്മാസ്, സഹോദരി ഷർമിള, കാൽനടയാത്രക്കാരനായ കടമ്പേരിയിലെ മുഹമ്മദ് സിയാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ലിയോ ലാബിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കെ.എൽ 13 Z1300 നമ്പർ കാർ പെട്ടെന്ന് യൂടേൺ എടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമെന്ന് പോലീസ് പറഞ്ഞു. കെ.എൽ 60 ക്യു 7881 ബൈക്കിന്റെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പെട്ടാണ് മുഹമ്മദ് സിയാദിന് പരിക്കേറ്റത്.

## Article Content

മന്നക്ക് ഗവൺമെൻറ് ഹോസ്പിറ്റലിൽ സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് കാൽനടയാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ കണ്ടക്കൈയിലെ ഷമ്മാസ്, സഹോദരി ഷർമിള, കാൽനടയാത്രക്കാരനായ കടമ്പേരിയിലെ മുഹമ്മദ് സിയാദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകുന്നേരം അഞ്ചോടെ തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ ലിയോ ലാബിന് സമീപത്തായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കെ.എൽ 13 Z1300 നമ്പർ കാർ പെട്ടെന്ന് യൂടേൺ എടുക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമെന്ന് പോലീസ് പറഞ്ഞു. കെ.എൽ 60 ക്യു 7881 ബൈക്കിന്റെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ പെട്ടാണ് മുഹമ്മദ് സിയാദിന് പരിക്കേറ്റത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84093/car-accident-manna)