---
title: "തളിപ്പറമ്പ് മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നു "
english_title: "happiness festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84087/happiness-festival"
published_at: "2022-12-08T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391ed59654f8_download_(2).jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നു 

> **Lead Summary:** > **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിൽ ഡിസംബർ 23 മുതൽ 31 വരെ നടക്കുന്ന നാടിൻറെ ജനകീയോത്സവം " ഹാപ്പിനെസ്സ് ഫെസ്റ്റിവൽ" ന്റെ ഭാഗമായി മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നു.വിവിധ അക്കാദമി അവാർഡുകൾ നേടിയവർ( കേരള സംഗീത-നാടക അക്കാദമി,ഫോക്ക് ലോർ അക്കാദമി,ലളിത കലാ അക്കാദമി തുടങ്ങിയവ) അധ്യാപക അവാർഡ് നേടിയവർ,ഏതെങ്കിലും അവാർഡ് നേടിയ എഴുത്തുകാർ,ചിത്രകാരന്മാർ, സിനിമ,നാടക രംഗത്ത് കഴിഞ്ഞ 25 വർഷക്കാലമായി പ്രവർത്തിക്കുന്നവർ,കായിക രംഗത്ത് സംസ്ഥാന-ദേശീയ തലത്തിൽ അവാർഡ് നേടിയവർ,സംസ്ഥാന തലത്തിൽ കാർഷിക അവാർഡുകൾ നേടിയവർ,വിവിധ സേനകളിൽ പ്രവർത്തിച്ച് മുഖ്യമന്ത്രി,രാഷ്‌ട്രപതി അവാർഡുകൾ നേടിയവർ,50 വർഷത്തിൽ അധികമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ,ജീവൻ രക്ഷിച്ചതുൾപ്പെടെയുള്ളവർക്ക് രാഷ്‌ട്രപതി അവാർഡ് നേടിയവർ,IAS,IPS,IRS,KAS കഴിഞ്ഞ 5 വർഷത്തിനിടയിൽ നേടിയവർ,മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്‌കാരം നേടിയവർ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭകളാവരെ ആദരിക്കുന്നു. ആദരവിന്‌ അർഹരായവർ തദ്ദേശ സ്ഥാപന മേധാവികൾ അല്ലെങ്കിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകൾ എന്നിവർ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഡിസംബർ 10 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി തളിപ്പറമ്പ് എം എൽ എ ഓഫീസിലോ ധർമശാലയിൽ പ്രവർത്തിക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവൽ സംഘാടക സമിതി ഓഫീസിലോ എത്തിക്കുക.

## Article Content

> **തളിപ്പറമ്പ്: **തളിപ്പറമ്പ് മണ്ഡലത്തിൽ ഡിസംബർ 23 മുതൽ 31 വരെ നടക്കുന്ന നാടിൻറെ ജനകീയോത്സവം " ഹാപ്പിനെസ്സ് ഫെസ്റ്റിവൽ" ന്റെ ഭാഗമായി മണ്ഡലത്തിലെ പ്രതിഭകളെ ആദരിക്കുന്നു.വിവിധ അക്കാദമി അവാർഡുകൾ നേടിയവർ( കേരള സംഗീത-നാടക അക്കാദമി,ഫോക്ക് ലോർ അക്കാദമി,ലളിത കലാ അക്കാദമി തുടങ്ങിയവ) അധ്യാപക അവാർഡ് നേടിയവർ,ഏതെങ്കിലും അവാർഡ് നേടിയ എഴുത്തുകാർ,ചിത്രകാരന്മാർ, സിനിമ,നാടക രംഗത്ത് കഴിഞ്ഞ 25 വർഷക്കാലമായി പ്രവർത്തിക്കുന്നവർ,കായിക രംഗത്ത് സംസ്ഥാന-ദേശീയ തലത്തിൽ അവാർഡ് നേടിയവർ,സംസ്ഥാന തലത്തിൽ കാർഷിക അവാർഡുകൾ നേടിയവർ,വിവിധ സേനകളിൽ പ്രവർത്തിച്ച് മുഖ്യമന്ത്രി,രാഷ്‌ട്രപതി അവാർഡുകൾ നേടിയവർ,50 വർഷത്തിൽ അധികമായി സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർ,ജീവൻ രക്ഷിച്ചതുൾപ്പെടെയുള്ളവർക്ക് രാഷ്‌ട്രപതി അവാർഡ് നേടിയവർ,IAS,IPS,IRS,KAS കഴിഞ്ഞ 5 വർഷത്തിനിടയിൽ നേടിയവർ,മുഖ്യമന്ത്രിയുടെ പ്രതിഭ പുരസ്‌കാരം നേടിയവർ തുടങ്ങി വിവിധ മേഖലകളിൽ പ്രതിഭകളാവരെ ആദരിക്കുന്നു. ആദരവിന്‌ അർഹരായവർ തദ്ദേശ സ്ഥാപന മേധാവികൾ അല്ലെങ്കിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥശാലകൾ എന്നിവർ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ഡിസംബർ 10 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി തളിപ്പറമ്പ് എം എൽ എ ഓഫീസിലോ ധർമശാലയിൽ പ്രവർത്തിക്കുന്ന ഹാപ്പിനെസ്സ് ഫെസ്റ്റിവൽ സംഘാടക സമിതി ഓഫീസിലോ എത്തിക്കുക.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84087/happiness-festival)