---
title: "പ്രിജേഷ് കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍, ഇനി പിടിയിലാകാനുള്ളത് മൂന്ന് പേർ"
english_title: "prijesh murder"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84036/prijesh-murder"
published_at: "2022-12-08T13:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63919f2d9b4f8_vac.jpg"
keywords: []
---

# പ്രിജേഷ് കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍, ഇനി പിടിയിലാകാനുള്ളത് മൂന്ന് പേർ

> **Lead Summary:** വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശി മുഹമ്മദ് സഫ്‌വാന്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റില്‍ ആയവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച രാവിലെയാണ് വീടിനടുത്തുള്ള തെങ്ങിന്‍തോപ്പില്‍ പ്രിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തൃക്കരിപ്പൂര്‍ പൊറോപ്പാട് സ്വദേശി മുഹമ്മദ് ഷബാസ്, എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്‌നാസ് എന്നിവര്‍ ഈ കൊലക്കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഞായറാഴ്ച രാത്രി അസമയത്ത് പ്രിജേഷിനെ ഒരു വീട്ടില്‍ കണ്ടതിനെ ചൊല്ലിയുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിടിയിലായ പ്രിജേഷിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഇനി മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

## Article Content

വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശി മുഹമ്മദ് സഫ്‌വാന്‍ ആണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റില്‍ ആയവരുടെ എണ്ണം മൂന്നായി. തിങ്കളാഴ്ച രാവിലെയാണ് വീടിനടുത്തുള്ള തെങ്ങിന്‍തോപ്പില്‍ പ്രിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. തൃക്കരിപ്പൂര്‍ പൊറോപ്പാട് സ്വദേശി മുഹമ്മദ് ഷബാസ്, എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്‌നാസ് എന്നിവര്‍ ഈ കൊലക്കേസില്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഞായറാഴ്ച രാത്രി അസമയത്ത് പ്രിജേഷിനെ ഒരു വീട്ടില്‍ കണ്ടതിനെ ചൊല്ലിയുള്ള പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിടിയിലായ പ്രിജേഷിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഇനി മൂന്ന് പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84036/prijesh-murder)