---
title: "പെട്രോള്‍ പമ്പ്  ജീവനക്കാര്‍ 48 മണിക്കൂര്‍ പണിമുടക്കും"
english_title: "petrol pumb strike"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84034/petrol-pumb-strike"
published_at: "2022-12-08T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63919df1ea27c_vac.jpg"
keywords: []
---

# പെട്രോള്‍ പമ്പ്  ജീവനക്കാര്‍ 48 മണിക്കൂര്‍ പണിമുടക്കും

> **Lead Summary:** **കണ്ണൂര്‍: **ശമ്പളം വര്‍ധിപ്പിച്ച്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ‌പണിമുടക്കിലേക്ക്. 27, 28 തീയതികളില്‍ സൂചനാ പണിമുടക്ക് ന‌ടത്താനൊരുങ്ങുകയാണ് തൊഴിലാളികള്‍. കണ്ണൂര്‍ ജില്ലാ ഫ്യൂവല്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കണ്‍വന്‍ഷനിലാണ് 48 മണിക്കൂര്‍ സമരം നടത്താന്‍ തീരുമാനമായത്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്ബോഴും പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഒരു ദിവസം 482 രൂപയാണ് കൂലി. യാത്ര, ഭക്ഷണം എന്നിവ സ്വന്തം കൈയില്‍ നിന്ന് എടുക്കണം. കൂടാതെ, സ്ഥാപന ഉടമകള്‍ ക്ഷേമനിധിയില്‍ തൊഴിലാളികളുടെ പേര് ചേര്‍ക്കുന്നില്ല. ഇഎസ്‌ഐ, പിഎഫ് ഏര്‍പ്പെടുത്താന്‍ ഓയില്‍ കന്പനിയുടെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ഇതൊന്നും ന‌ടപ്പിലാക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് മാസ്ക്, കൈയുറ എന്നിവ ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഓയില്‍ കന്പനി ഒന്നും നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ‌ സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം കൂലി നടപ്പിലാക്കാന്‍ ഉടമകള്‍ തയാറായിട്ടില്ല. 2011 ലെ മിനിമം കൂലിക്ക് സ്റ്റേ വാങ്ങിയിരുന്നു. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ കൊണ്ടുവന്ന മിനിമം കൂലി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും കണ്‍വന്‍ഷനില്‍ പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ടി.രാഘവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍, ജനറല്‍ സെക്രട്ടറി എ.പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

## Article Content

**കണ്ണൂര്‍: **ശമ്പളം വര്‍ധിപ്പിച്ച്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ പെട്രോള്‍ പമ്പ് ജീവനക്കാര്‍ ‌പണിമുടക്കിലേക്ക്. 27, 28 തീയതികളില്‍ സൂചനാ പണിമുടക്ക് ന‌ടത്താനൊരുങ്ങുകയാണ് തൊഴിലാളികള്‍. കണ്ണൂര്‍ ജില്ലാ ഫ്യൂവല്‍ എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) കണ്‍വന്‍ഷനിലാണ് 48 മണിക്കൂര്‍ സമരം നടത്താന്‍ തീരുമാനമായത്. നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്ബോഴും പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഒരു ദിവസം 482 രൂപയാണ് കൂലി. യാത്ര, ഭക്ഷണം എന്നിവ സ്വന്തം കൈയില്‍ നിന്ന് എടുക്കണം. കൂടാതെ, സ്ഥാപന ഉടമകള്‍ ക്ഷേമനിധിയില്‍ തൊഴിലാളികളുടെ പേര് ചേര്‍ക്കുന്നില്ല. ഇഎസ്‌ഐ, പിഎഫ് ഏര്‍പ്പെടുത്താന്‍ ഓയില്‍ കന്പനിയുടെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ഇതൊന്നും ന‌ടപ്പിലാക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ക്ക് മാസ്ക്, കൈയുറ എന്നിവ ധരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഓയില്‍ കന്പനി ഒന്നും നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു. ‌ സര്‍ക്കാര്‍ കൊണ്ടുവന്ന മിനിമം കൂലി നടപ്പിലാക്കാന്‍ ഉടമകള്‍ തയാറായിട്ടില്ല. 2011 ലെ മിനിമം കൂലിക്ക് സ്റ്റേ വാങ്ങിയിരുന്നു. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ കൊണ്ടുവന്ന മിനിമം കൂലി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറാകണമെന്നും ഇല്ലെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്നും കണ്‍വന്‍ഷനില്‍ പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി കെ.അശോകന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് ടി.രാഘവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവന്‍, ജനറല്‍ സെക്രട്ടറി എ.പ്രേമരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84034/petrol-pumb-strike)