---
title: "കലക്ഷൻ ഏജന്റിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ"
english_title: "faizal arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84033/faizal-arrested"
published_at: "2022-12-08T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63919ca2e8f48_news-card.jpg"
keywords: []
---

# കലക്ഷൻ ഏജന്റിന്റെ സ്കൂട്ടർ മോഷ്ടിച്ച യുവാവ് പിടിയിൽ

> **Lead Summary:** പയ്യന്നൂർ പോലീസ് ക്വാർട്ടേഴ്സിന് സമീപം നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ, ഓലയമ്പാടി എടയന്നൂർ റോഡിലെ എം.കെ. ഹൗസിൽ എം.കെ.ഫൈസലിനെ ആണ് പയ്യന്നൂർ ഡി.വൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നിർദേശപ്രകാരം എസ്.ഐ. കെ.വി. മുരളി, ഗ്രേഡ് എസ്.ഐ അബ്ദുൾ റൗഫ് എന്നിവരുടെ നേതൃത്വത്തിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനടുത്തുവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സപ്തംബർ 22ന് പയ്യന്നൂർ പോലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിർത്തിയിട്ട അന്നൂർ കാറമേൽ സ്വദേശിനിയും പിഗ്മി കലക്ഷൻ ഏജന്റുമായ ടി.വി.ഷീ ബയുടെ കെ.എൽ 8 എ 5144 ടി.വി. എസ് ജൂപ്പിറ്റർ സ്കൂട്ടർ ആണ് ഫൈസൽ മോഷ്ടിച്ചത്. ഉടമസ്ഥ തിരിച്ചെത്തിയപ്പോൾ വാഹനം കാണാതാവുകയായിരുന്നു. ഷീബ യുടെ പരാതിയിൽ കേസെടുത്ത് പയ്യ ന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നേരത്തെ പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരിയാരത്തും കഞ്ചാവ് കൈവശം വെച്ചതിന് പയ്യന്നുരിലും ഫൈസലിനെതിരെ കേസുണ്ട്.

## Article Content

പയ്യന്നൂർ പോലീസ് ക്വാർട്ടേഴ്സിന് സമീപം നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ, ഓലയമ്പാടി എടയന്നൂർ റോഡിലെ എം.കെ. ഹൗസിൽ എം.കെ.ഫൈസലിനെ ആണ് പയ്യന്നൂർ ഡി.വൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നിർദേശപ്രകാരം എസ്.ഐ. കെ.വി. മുരളി, ഗ്രേഡ് എസ്.ഐ അബ്ദുൾ റൗഫ് എന്നിവരുടെ നേതൃത്വത്തിൽ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനടുത്തുവെച്ച് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സപ്തംബർ 22ന് പയ്യന്നൂർ പോലീസ് ക്വാർട്ടേഴ്സിന് സമീപത്ത് നിർത്തിയിട്ട അന്നൂർ കാറമേൽ സ്വദേശിനിയും പിഗ്മി കലക്ഷൻ ഏജന്റുമായ ടി.വി.ഷീ ബയുടെ കെ.എൽ 8 എ 5144 ടി.വി. എസ് ജൂപ്പിറ്റർ സ്കൂട്ടർ ആണ് ഫൈസൽ മോഷ്ടിച്ചത്. ഉടമസ്ഥ തിരിച്ചെത്തിയപ്പോൾ വാഹനം കാണാതാവുകയായിരുന്നു. ഷീബ യുടെ പരാതിയിൽ കേസെടുത്ത് പയ്യ ന്നൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. നേരത്തെ പ്രായപൂർത്തിയാ കാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പരിയാരത്തും കഞ്ചാവ് കൈവശം വെച്ചതിന് പയ്യന്നുരിലും ഫൈസലിനെതിരെ കേസുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84033/faizal-arrested)