---
title: "വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത സംഭവം: മോഷ്ടാവിനെതിരെ അന്വേഷണം ഊർജ്ജിതം"
english_title: "thalipparamb police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/84007/thalipparamb-police"
published_at: "2022-12-08T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391822529776_cm.jpg"
keywords: []
---

# വയോധികയുടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത സംഭവം: മോഷ്ടാവിനെതിരെ അന്വേഷണം ഊർജ്ജിതം

> **Lead Summary:** **തളിപ്പറമ്പ്: ** വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി . ഇന്നലെ വൈകുന്നേരം 6.10 നാണ് പൂക്കോത്ത്‌നടക്ക് സമീപം വെച്ച് പച്ച ഹൗസില്‍ കമലയുടെ ഒന്നരപവന്‍ സ്വര്‍ണമാല എതിരേ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്തത്. വീട്ടുജോലിക്കാരിയായ ഇവര്‍ പണി കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. പിന്നാലെ ബൈക്കില്‍ വരികയായിരുന്ന യുവാവ് കവര്‍ച്ചക്കാരനെ പിന്തുടര്‍ന്നുവെങ്കിലും കറുത്ത വസ്ത്രം ധിരിച്ച ഈ യുവാവ് ക്ലാസിക്ക് തിയേറ്റര്‍ പരിസരത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് ഈ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിസോധിക്കുന്നുണ്ട്. ഏകദേശം 60,000 രൂപ വിലവരുന്ന സ്വര്‍ണമാലയാണ് മോഷ്ടാവ് പിടിച്ചുപറിച്ചത്.

## Article Content

**തളിപ്പറമ്പ്: ** വയോധികയുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി . ഇന്നലെ വൈകുന്നേരം 6.10 നാണ് പൂക്കോത്ത്‌നടക്ക് സമീപം വെച്ച് പച്ച ഹൗസില്‍ കമലയുടെ ഒന്നരപവന്‍ സ്വര്‍ണമാല എതിരേ നടന്നുവന്ന യുവാവ് പൊട്ടിച്ചെടുത്തത്. വീട്ടുജോലിക്കാരിയായ ഇവര്‍ പണി കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. പിന്നാലെ ബൈക്കില്‍ വരികയായിരുന്ന യുവാവ് കവര്‍ച്ചക്കാരനെ പിന്തുടര്‍ന്നുവെങ്കിലും കറുത്ത വസ്ത്രം ധിരിച്ച ഈ യുവാവ് ക്ലാസിക്ക് തിയേറ്റര്‍ പരിസരത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പോലീസ് ഈ പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിസോധിക്കുന്നുണ്ട്. ഏകദേശം 60,000 രൂപ വിലവരുന്ന സ്വര്‍ണമാലയാണ് മോഷ്ടാവ് പിടിച്ചുപറിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/84007/thalipparamb-police)