---
title: "ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി വോട്ടർ എൻറോൾമെന്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "voter enrolment campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83968/voter-enrolment-campaign"
published_at: "2022-12-08T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63915f0b48812_news-card.jpg"
keywords: []
---

# ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി വോട്ടർ എൻറോൾമെന്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ: **മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ താലൂക്ക് ഇലക്ഷൻ വിഭാഗത്തിൻ്റെ സഹകരണത്തോടെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി വോട്ടർ എൻറോൾമെൻ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ തളിപ്പറമ്പ താലൂക്ക് ഇലക്ഷൻ നോഡൽ ഓഫീസർ എ. സുരേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പാൾ പി.ഗീത ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് പരിചയപ്പെടുത്തുകയും ആപ്പിൻ്റെ സഹായത്തോടെ 17 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികളെ പുതിയ വോട്ടർമാർക്കുള്ള ഫോറം 6 വഴി അപേക്ഷ സമർപ്പിക്കാൻ പരിശീലനം നല്കുകയും ചെയ്തു. 180 വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കാളികളായി. ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ വിജയൻ ചെല്ലട്ടൻ ആശംസയർപ്പിച്ചു. റവന്യൂ ഇൻസ്പെക്ടർ ഇ.ബിജു പരിശീലനത്തിന് നേതൃത്വം നല്കി. വളണ്ടിയർ ഐ.സി. കാർത്തിക നന്ദി പറഞ്ഞു.

## Article Content

**തളിപ്പറമ്പ: **മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ താലൂക്ക് ഇലക്ഷൻ വിഭാഗത്തിൻ്റെ സഹകരണത്തോടെ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി വോട്ടർ എൻറോൾമെൻ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിൻ തളിപ്പറമ്പ താലൂക്ക് ഇലക്ഷൻ നോഡൽ ഓഫീസർ എ. സുരേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ സ്കൂൾ പ്രിൻസിപ്പാൾ പി.ഗീത ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളെ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് പരിചയപ്പെടുത്തുകയും ആപ്പിൻ്റെ സഹായത്തോടെ 17 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികളെ പുതിയ വോട്ടർമാർക്കുള്ള ഫോറം 6 വഴി അപേക്ഷ സമർപ്പിക്കാൻ പരിശീലനം നല്കുകയും ചെയ്തു. 180 വിദ്യാർത്ഥികൾ പരിശീലന പരിപാടിയിൽ പങ്കാളികളായി. ഇലക്ഷൻ ഡെപ്യൂട്ടി തഹസിൽദാർ വിജയൻ ചെല്ലട്ടൻ ആശംസയർപ്പിച്ചു. റവന്യൂ ഇൻസ്പെക്ടർ ഇ.ബിജു പരിശീലനത്തിന് നേതൃത്വം നല്കി. വളണ്ടിയർ ഐ.സി. കാർത്തിക നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83968/voter-enrolment-campaign)