---
title: "പൂട്ടിയിട്ട വീട്ടിൽ നിന്നും ആറര പവനും പണവും കവർന്നു"
english_title: "stolen from the locked house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83914/stolen-from-the-locked-house"
published_at: "2022-12-07T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390a7986773b_8ee72640-497a-40e5-a646-fbf6cfddd6e4.jpg"
keywords: []
---

# പൂട്ടിയിട്ട വീട്ടിൽ നിന്നും ആറര പവനും പണവും കവർന്നു

> **Lead Summary:** **പഴയങ്ങാടി; **പൂട്ടിയിട്ട വീട്ടിൽ നിന്നും ആറര പവൻ്റെ ആഭരണങ്ങളും ആറായിരം രൂപയും മോഷണം പോയി. മാടായി എൽ പി.സ്‌കൂളിന് സമീപം താമസിക്കുന്ന കൃഷ്ണപുരത്തിൽ ഇ.എ.കൃഷ്ണൻ്റെ വീട്ടിൽ നിന്നുമാണ് ആഭരണങ്ങളും പണവും കവർന്നത്.വീട്ടിൽ കാറ്ററിംഗ് സ്ഥാപനം നടത്തുന്ന കൃഷ്ണൻ ഇക്കഴിഞ്ഞ 27 ,28,29 തീയതികളിൽ ബന്ധുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പകൽ വീട് പൂട്ടി പുറത്തു പോയിരുന്നു. വീടിൻ്റെയും അലമാരയുടെയും താക്കോൽ കൂട്ടംപുറത്ത് പത്ര കെട്ടിനടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്.കഴിഞ്ഞ ദിവസം വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് അകത്ത് സൂക്ഷിച്ച നാലര പവൻ്റെ കരിമണിമാല, ഒരു പവൻ്റെ കല്ല് വെച്ചമോതിരം, ചെറിയ മോതിരങ്ങൾ ഉൾപ്പെടെ ആറരപവൻ്റെ ആഭരണവും ആറായിരം രൂപയും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് 2,66 000 രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച്പഴയങ്ങാടി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**പഴയങ്ങാടി; **പൂട്ടിയിട്ട വീട്ടിൽ നിന്നും ആറര പവൻ്റെ ആഭരണങ്ങളും ആറായിരം രൂപയും മോഷണം പോയി. മാടായി എൽ പി.സ്‌കൂളിന് സമീപം താമസിക്കുന്ന കൃഷ്ണപുരത്തിൽ ഇ.എ.കൃഷ്ണൻ്റെ വീട്ടിൽ നിന്നുമാണ് ആഭരണങ്ങളും പണവും കവർന്നത്.വീട്ടിൽ കാറ്ററിംഗ് സ്ഥാപനം നടത്തുന്ന കൃഷ്ണൻ ഇക്കഴിഞ്ഞ 27 ,28,29 തീയതികളിൽ ബന്ധുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പകൽ വീട് പൂട്ടി പുറത്തു പോയിരുന്നു. വീടിൻ്റെയും അലമാരയുടെയും താക്കോൽ കൂട്ടംപുറത്ത് പത്ര കെട്ടിനടിയിലായിരുന്നു സൂക്ഷിച്ചിരുന്നത്.കഴിഞ്ഞ ദിവസം വീട്ടിലെ അലമാര പരിശോധിച്ചപ്പോഴാണ് അകത്ത് സൂക്ഷിച്ച നാലര പവൻ്റെ കരിമണിമാല, ഒരു പവൻ്റെ കല്ല് വെച്ചമോതിരം, ചെറിയ മോതിരങ്ങൾ ഉൾപ്പെടെ ആറരപവൻ്റെ ആഭരണവും ആറായിരം രൂപയും മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് 2,66 000 രൂപയുടെ നഷ്ടം സംഭവിച്ചതായി കാണിച്ച്പഴയങ്ങാടി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83914/stolen-from-the-locked-house)