---
title: "പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ"
english_title: "Teacher arrested in poxo case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8391/teacher-arrested-in-poxo-case"
published_at: "2021-11-01T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617fec0b3036d_IMG-20211101-WA0086.jpg"
keywords: []
---

# പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ

> **Lead Summary:** ചെറുപുഴ:പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ. ചെറുപുഴ കാക്കയംചാൽ സ്വദേശി എം. സി.ഹരികുമാറിനെ യാണ് ചെറുപുഴ എസ്.ഐ.എം പി.ഷാജിയുടെ നേതൃത്വത്തിൽ എഎസ്.ഐ.ഹബീബ് റഹ്മാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദലി എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

## Article Content

ചെറുപുഴ:പോക്സോ കേസിൽ അധ്യാപകൻ പിടിയിൽ. ചെറുപുഴ കാക്കയംചാൽ സ്വദേശി എം. സി.ഹരികുമാറിനെ യാണ് ചെറുപുഴ എസ്.ഐ.എം പി.ഷാജിയുടെ നേതൃത്വത്തിൽ എഎസ്.ഐ.ഹബീബ് റഹ്മാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദലി എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്.

രയരോരോംസ്കൂൾ അധ്യാപകനായ ഇയാൾ രണ്ടു മാസം മുമ്പ് 17 കാരനെ ചെറുപുഴ ടൗണിൽ വെച്ച് കാറിൽ കയറ്റി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു.തുടർന്ന് കുട്ടി ചെറുപുഴ പോലീസിൽ പരാതി നൽകി.

മൊഴിയെടുത്ത പോലീസ് പോക്സോനിയ മപ്രകാരം കേസെടുക്കകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ പ്രതിയെ കോട്ടയത്തെ ബന്ധു ഗൃഹത്തിൽ നിന്നാണ് പോലീസ് സംഘം പിടികൂടിയത്.

അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8391/teacher-arrested-in-poxo-case)