---
title: "കണ്ണൂർ ജില്ലാ യൂത്ത് വിംഗ് പ്രസിഡണ്ടായി മൂന്നാം തവണയും കെ.എസ്.റിയാസ്"
english_title: "youth wing kannur"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83885/youth-wing-kannur"
published_at: "2022-12-07T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6390815bc58c0_news-card.jpg"
keywords: []
---

# കണ്ണൂർ ജില്ലാ യൂത്ത് വിംഗ് പ്രസിഡണ്ടായി മൂന്നാം തവണയും കെ.എസ്.റിയാസ്

> **Lead Summary:** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല കൗൺസിൽ യോഗവും സ്വീകരണവും 2022- 24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കണ്ണൂർ ജില്ല വ്യാപാരഭവനിൽ നടന്നു. യോഗം യൂത്ത് വിംഗ് ജില്ല പ്രസിഡൻറ് കെ എസ റിയാസിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ജോജിൻ പി ജോയ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് , സംസ്ഥന സെക്രട്ടറി സലിം രാമനാട്ടുകര,സെക്രട്ടറിയേറ്റ് അംഗം നൗഷാദ് കാക്കവയൽ, ഏകോപന സമിതി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി ബാഷിത്, ട്രഷറർ എംപി തിലകന്‍, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ വി പി സുമിത്രൻ, ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി കെ രാജൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി യായി തിരഞ്ഞെടുക്കപ്പെട്ട ദേവസ്വ മേച്ചേരി അടക്കം സംസ്ഥാന യൂത്ത് വിങ് ഭാരവാഹികൾക്കും ജില്ലാ ഭാരവാഹികളും സ്വീകരണം നൽകി. കഴിഞ്ഞകാല റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ച് സഭ ഐക്യകണ്ഠേന പാസാക്കുകയും 2022 24 കാലയളവിലേക്ക് ഉള്ള പുതിയ പ്രസിഡണ്ടായി സഭ യില്‍ നിന്നും കെ എസ് റിയാസിൻറെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. പുതിയ ഭാരവാഹികൾ കെ എസ് റിയാസ് പ്രസിഡണ്ട് (തളിപ്പറമ്പ് ) ടി ബിജു ജനറൽ സെക്രട്ടറി (പയ്യന്നൂര്‍) അബ്ദുൽ നാസർ ട്രഷറർ (ശ്രീ കണ്ഠപുരം) യോഗത്തിൽ യൂത്ത് വിങ്ങിന്റെ ജില്ലാ ജനറൽ സെക്രട്ടറി സായി കിഷോർ സ്വാഗതവും ടി ബിജു നന്ദിയും പറഞ്ഞു.

## Article Content

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ല കൗൺസിൽ യോഗവും സ്വീകരണവും 2022- 24 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും കണ്ണൂർ ജില്ല വ്യാപാരഭവനിൽ നടന്നു. യോഗം യൂത്ത് വിംഗ് ജില്ല പ്രസിഡൻറ് കെ എസ റിയാസിന്റെ അധ്യക്ഷതയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് ജോജിൻ പി ജോയ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട് , സംസ്ഥന സെക്രട്ടറി സലിം രാമനാട്ടുകര,സെക്രട്ടറിയേറ്റ് അംഗം നൗഷാദ് കാക്കവയൽ, ഏകോപന സമിതി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പി ബാഷിത്, ട്രഷറർ എംപി തിലകന്‍, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ വി പി സുമിത്രൻ, ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് സി കെ രാജൻ എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി യായി തിരഞ്ഞെടുക്കപ്പെട്ട ദേവസ്വ മേച്ചേരി അടക്കം സംസ്ഥാന യൂത്ത് വിങ് ഭാരവാഹികൾക്കും ജില്ലാ ഭാരവാഹികളും സ്വീകരണം നൽകി. കഴിഞ്ഞകാല റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ച് സഭ ഐക്യകണ്ഠേന പാസാക്കുകയും 2022 24 കാലയളവിലേക്ക് ഉള്ള പുതിയ പ്രസിഡണ്ടായി സഭ യില്‍ നിന്നും കെ എസ് റിയാസിൻറെ പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു. പുതിയ ഭാരവാഹികൾ കെ എസ് റിയാസ് പ്രസിഡണ്ട് (തളിപ്പറമ്പ് ) ടി ബിജു ജനറൽ സെക്രട്ടറി (പയ്യന്നൂര്‍) അബ്ദുൽ നാസർ ട്രഷറർ (ശ്രീ കണ്ഠപുരം) യോഗത്തിൽ യൂത്ത് വിങ്ങിന്റെ ജില്ലാ ജനറൽ സെക്രട്ടറി സായി കിഷോർ സ്വാഗതവും ടി ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83885/youth-wing-kannur)