---
title: "റോഡരികിൽ ലോറി നിർത്തി ഉറങ്ങിക്കിടക്കവെ ഡ്രൈവറുടെ കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തി കവർച്ച"
english_title: "theft in kannur market road"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83819/theft-in-kannur-market-road"
published_at: "2022-12-07T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63903bd882d9e_,.jpg"
keywords: []
---

# റോഡരികിൽ ലോറി നിർത്തി ഉറങ്ങിക്കിടക്കവെ ഡ്രൈവറുടെ കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തി കവർച്ച

> **Lead Summary:** **കണ്ണൂർ: **റോഡരികിൽ ലോറി നിർത്തി ഉറങ്ങിക്കിടക്കവെ ഡ്രൈവറുടെ കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തി കവർച്ച. ബംഗാളിൽനിന്ന് അരിയുമായെത്തിയ ഡ്രൈവർ മാലിക് മണ്ടുരാണ് കവർച്ചയ്ക്കിരയായത്. ഇന്നലെ പുലർച്ചെ ഒന്നോടെ കണ്ണൂർ മാർ ക്കറ്റിലായിരുന്നു സംഭവം. ഹാജിറോഡിന് സമീപത്തെ റോഡിന് സൈഡിലായി നിർത്തിയപ്പോൾ മൂന്നുപേർ ചേർന്ന് കത്തി വച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5000 രൂപയും കവരുകയായിരുന്നു. ഉറങ്ങിക്കിടന്ന തന്നെ തട്ടിവിളിച്ച് ലൈറ്റർ ഉണ്ടോയെന്ന് ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ കത്തിയും ഇറച്ചി വെട്ടുന്ന വാളുമായി ആക്രമിക്കുകയായിരുന്നെന്നാണ് മാലിക്കിന്റെ പരാതിയിൽ പറയുന്നത്. മാലിക്കിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി പരിശോധി ച്ചുവരികയാണ്.

## Article Content

**കണ്ണൂർ: **റോഡരികിൽ ലോറി നിർത്തി ഉറങ്ങിക്കിടക്കവെ ഡ്രൈവറുടെ കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തി കവർച്ച. ബംഗാളിൽനിന്ന് അരിയുമായെത്തിയ ഡ്രൈവർ മാലിക് മണ്ടുരാണ് കവർച്ചയ്ക്കിരയായത്. ഇന്നലെ പുലർച്ചെ ഒന്നോടെ കണ്ണൂർ മാർ ക്കറ്റിലായിരുന്നു സംഭവം. ഹാജിറോഡിന് സമീപത്തെ റോഡിന് സൈഡിലായി നിർത്തിയപ്പോൾ മൂന്നുപേർ ചേർന്ന് കത്തി വച്ച് ഭീഷണിപ്പെടുത്തി മൊബൈൽ ഫോണും 5000 രൂപയും കവരുകയായിരുന്നു. ഉറങ്ങിക്കിടന്ന തന്നെ തട്ടിവിളിച്ച് ലൈറ്റർ ഉണ്ടോയെന്ന് ചോദിക്കുകയും ഇല്ലെന്ന് പറഞ്ഞപ്പോൾ കത്തിയും ഇറച്ചി വെട്ടുന്ന വാളുമായി ആക്രമിക്കുകയായിരുന്നെന്നാണ് മാലിക്കിന്റെ പരാതിയിൽ പറയുന്നത്. മാലിക്കിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി പരിശോധി ച്ചുവരികയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83819/theft-in-kannur-market-road)