---
title: "ട്രെയിനില്‍ കടത്തിയ 332 കുപ്പി ഗോവ മദ്യം പിടികൂടി"
english_title: "332 bottles of Goa liquor seized from train"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8379/332-bottles-of-goa-liquor-seized-from-train"
published_at: "2021-11-01T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617fd44c58639_news-card.jpg"
keywords: []
---

# ട്രെയിനില്‍ കടത്തിയ 332 കുപ്പി ഗോവ മദ്യം പിടികൂടി

> **Lead Summary:** **കണ്ണൂര്‍:** തീവണ്ടിയില്‍ കടത്തുകയായിരുന്ന 332 കുപ്പി ഗോവ മദ്യം എക്‌സൈസ് സംഘവും റെയില്‍വെ പോലിസും നടത്തിയ റെയ്ഡില്‍ പിടികൂടി. റെയ്ഡ് ഭയന്ന് പ്രതി മദ്യശേഖരം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

## Article Content

**കണ്ണൂര്‍:** തീവണ്ടിയില്‍ കടത്തുകയായിരുന്ന 332 കുപ്പി ഗോവ മദ്യം എക്‌സൈസ് സംഘവും റെയില്‍വെ പോലിസും നടത്തിയ റെയ്ഡില്‍ പിടികൂടി. റെയ്ഡ് ഭയന്ന് പ്രതി മദ്യശേഖരം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

മംഗള എക്പ്രസില്‍ റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ടി യേശുദാസന്റെ നേതൃത്വത്തില്‍ ആര്‍.പി.എഫ് ഇന്‍സ്‌പെക്ടറും സംഘവും നടത്തിയ റെയ്ഡിലാണ് മദ്യം പിടികൂടിയത്.

രണ്ട് ബാഗിലും ഒരു ചാക്കിലും സൂക്ഷിച്ച നിലയിലാണ് മദ്യം പിടികൂടിയത്. പരിശോധനയില്‍ പ്രിവന്റിവ് ഓഫിസര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ്, പ്രിവന്റിവ് ഓഫിസര്‍ ഗ്രേഡ് പി.കെ ദിനേശന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ട്രെയിനുകളില്‍ ദീപാവലി തിരക്ക് കണക്കിലെടുത്ത് ആര്‍.പി.എഫും ജി.ആര്‍.പിയും പരിശോധന ശക്തമാക്കിയിട്ടുണ്ട്. നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പടക്കങ്ങളും കടത്തുന്നതിനെതിരേ നീരീക്ഷണം ശക്തമാക്കുമെന്നും റെയില്‍വെ പോലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8379/332-bottles-of-goa-liquor-seized-from-train)