---
title: "ദേശീയപാത വികസനം; കോരൻ പീടികയിൽ അടിപ്പാത വേണം, യൂത്ത് ലീഗ് കെ സുധാകരൻ എം പിക്ക് നിവേദനം നൽകി"
english_title: "underbridge in koran pedika"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83777/underbridge-in-koran-pedika"
published_at: "2022-12-07T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63901132f2bba_vac.jpg"
keywords: []
---

# ദേശീയപാത വികസനം; കോരൻ പീടികയിൽ അടിപ്പാത വേണം, യൂത്ത് ലീഗ് കെ സുധാകരൻ എം പിക്ക് നിവേദനം നൽകി

> **Lead Summary:** ദേശീയപാത വികസനത്തിന്റെ ഭാഗമായി പരിയാരം കോരൻപീടികയിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികൾ.ഇക്കാര്യം ആവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കണ്ണൂർ പാർലമെന്റ് മണ്ഡലം എം പി കെ.സുധാകരന് നിവേദനം നൽകി.വിവിധ ഉൾപ്രദേശങ്ങളിലേക്ക് കടന്നുപോവുന്ന പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ് കോരൻപീടിക.വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി പോകുന്നതിനായി നിരവധി പേർക്കാണ് റോഡ് മുറിച്ചുകടക്കേണ്ടി വരുന്നത്.അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ വിവിധ ആരാധനാലയങ്ങൾ,നിരവധി വ്യാപാര സ്ഥാപനങ്ങൾ,പഞ്ചായത്ത്‌, വില്ലേജ് ഓഫീസുകൾ,കൃഷി ഭവൻ,പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരത്തെ ബാധിക്കും.വിശ്വാസികൾക്ക് ആരാധനാലയത്തിലെത്താനും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന രോഗികൾക്കും വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താനും ഹൈസ്കൂൾ പഠനത്തിനും ഉപരി പഠനത്തിനും മറ്റു പ്രദേശങ്ങളെ ആശ്രയിക്കുന്നവർക്ക് ബസ് കയറാനും ഇറങ്ങാനും പ്രയാസപ്പെടുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പുളുക്കൂൽ,ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇരിങ്ങൽ,വൈസ് പ്രസിഡന്റ്‌ അബ്ദുള്ള എം പി എന്നിവരുടെ നേതൃത്വത്തിലാണ് കെ സുധാകരൻ എം പിക്ക് നിവേദനം നൽകിയത്.

## Article Content

ദേശീയപാത വികസനത്തിന്റെ ഭാഗമായി പരിയാരം കോരൻപീടികയിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തമാക്കി പ്രദേശവാസികൾ.ഇക്കാര്യം ആവശ്യപ്പെട്ട് പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി കണ്ണൂർ പാർലമെന്റ് മണ്ഡലം എം പി കെ.സുധാകരന് നിവേദനം നൽകി.വിവിധ ഉൾപ്രദേശങ്ങളിലേക്ക് കടന്നുപോവുന്ന പ്രധാനപ്പെട്ട ഒരു ജംഗ്ഷനാണ് കോരൻപീടിക.വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലിക്കും മറ്റു ആവശ്യങ്ങൾക്കുമായി പോകുന്നതിനായി നിരവധി പേർക്കാണ് റോഡ് മുറിച്ചുകടക്കേണ്ടി വരുന്നത്.അടിപ്പാത നിർമ്മിച്ചില്ലെങ്കിൽ വിവിധ ആരാധനാലയങ്ങൾ,നിരവധി വ്യാപാര സ്ഥാപനങ്ങൾ,പഞ്ചായത്ത്‌, വില്ലേജ് ഓഫീസുകൾ,കൃഷി ഭവൻ,പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരത്തെ ബാധിക്കും.വിശ്വാസികൾക്ക് ആരാധനാലയത്തിലെത്താനും പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന രോഗികൾക്കും വിദ്യാർത്ഥികൾക്ക് സ്കൂളിലെത്താനും ഹൈസ്കൂൾ പഠനത്തിനും ഉപരി പഠനത്തിനും മറ്റു പ്രദേശങ്ങളെ ആശ്രയിക്കുന്നവർക്ക് ബസ് കയറാനും ഇറങ്ങാനും പ്രയാസപ്പെടുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.പരിയാരം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ അഷ്‌റഫ്‌ പുളുക്കൂൽ,ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇരിങ്ങൽ,വൈസ് പ്രസിഡന്റ്‌ അബ്ദുള്ള എം പി എന്നിവരുടെ നേതൃത്വത്തിലാണ് കെ സുധാകരൻ എം പിക്ക് നിവേദനം നൽകിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83777/underbridge-in-koran-pedika)