---
title: "1000 അടുക്കള തോട്ടങ്ങൾ നിർമ്മിക്കാനൊരുങ്ങി മൂത്തേടത്ത് എൻ എസ് എസ്"
english_title: "moothedath nss"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83775/moothedath-nss"
published_at: "2022-12-07T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63900f101a643_vac.jpg"
keywords: []
---

# 1000 അടുക്കള തോട്ടങ്ങൾ നിർമ്മിക്കാനൊരുങ്ങി മൂത്തേടത്ത് എൻ എസ് എസ്

> **Lead Summary:** **തളിപ്പറമ്പ: **മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്യം നിന്നുപോവുന്ന ഹരിത, കാർഷിക സംസ്കാരം വിദ്യാർത്ഥികളെ പരിചയപ്പെടുത്താനായി ജൈവ പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുന്ന ഹരിത സംസ്കൃതി പദ്ധതിക്ക് തുടക്കമായി. അന്യ സംസ്ഥാനങ്ങളിൽ നിന്നും ലഭ്യമാകുന്ന കീടനാശിനി തളിച്ച പച്ചക്കറികൾ ഒഴിവാക്കി വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന 1000 അടുക്കള തോട്ടങ്ങൾ എന്നതാണ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ പദ്ധതിയുടെ ലക്ഷ്യം. ജൈവ പച്ചക്കറി തൈകൾ സ്കൂൾ പരിസരത്തും വളണ്ടിയർമാരുടെയും വിദ്യാർത്ഥികളുടെയും വീടുകളിൽ നടുകയും അവ പരിപാലിച്ച് വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുകയും ചെയ്യും . പദ്ധതിയിലേക്കാവശ്യമായ തക്കാളി, കാന്താരി, വഴുതിന ഉൾപ്പെടെ ആയിരത്തിലധികം പച്ചക്കറിതൈകൾ കീഴാറ്റൂർ സ്വദേശി പി. മനോഹരൻ എൻ എസ് എസ് യൂണിറ്റിന് കൈമാറി. പ്രിൻസിപ്പാൾ പി.ഗീത , വളണ്ടിയർ ലീഡർ പി. അനൂപ പ്രദീപ് എന്നിവർ പി. മനോഹരനിൽ നിന്നും പച്ചക്കറി തൈകൾ ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ പദ്ധതി വിശദീകരിച്ചു. ഹെഡ് മാസ്റ്റർ എസ്.കെ. നളിനാക്ഷൻ , സ്റ്റാഫ് സെക്രട്ടറി വി.പി. സന്തോഷ്, അധ്യാപകരായ പി.വി.ബാബു , കെ.പി രജിത, എൻ എസ് എസ് വളണ്ടിയർ ലീഡർ കെ.ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **മൂത്തേടത്ത് എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ അന്യം നിന്നുപോവുന്ന ഹരിത, കാർഷിക സംസ്കാരം വിദ്യാർത്ഥികളെ പരിചയപ്പെടുത്താനായി ജൈവ പച്ചക്കറി തോട്ടങ്ങൾ നിർമ്മിക്കുന്ന ഹരിത സംസ്കൃതി പദ്ധതിക്ക് തുടക്കമായി. അന്യ സംസ്ഥാനങ്ങളിൽ നിന്നും ലഭ്യമാകുന്ന കീടനാശിനി തളിച്ച പച്ചക്കറികൾ ഒഴിവാക്കി വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന 1000 അടുക്കള തോട്ടങ്ങൾ എന്നതാണ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ പദ്ധതിയുടെ ലക്ഷ്യം. ജൈവ പച്ചക്കറി തൈകൾ സ്കൂൾ പരിസരത്തും വളണ്ടിയർമാരുടെയും വിദ്യാർത്ഥികളുടെയും വീടുകളിൽ നടുകയും അവ പരിപാലിച്ച് വിഷ രഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുകയും ചെയ്യും . പദ്ധതിയിലേക്കാവശ്യമായ തക്കാളി, കാന്താരി, വഴുതിന ഉൾപ്പെടെ ആയിരത്തിലധികം പച്ചക്കറിതൈകൾ കീഴാറ്റൂർ സ്വദേശി പി. മനോഹരൻ എൻ എസ് എസ് യൂണിറ്റിന് കൈമാറി. പ്രിൻസിപ്പാൾ പി.ഗീത , വളണ്ടിയർ ലീഡർ പി. അനൂപ പ്രദീപ് എന്നിവർ പി. മനോഹരനിൽ നിന്നും പച്ചക്കറി തൈകൾ ഏറ്റുവാങ്ങി. പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ പദ്ധതി വിശദീകരിച്ചു. ഹെഡ് മാസ്റ്റർ എസ്.കെ. നളിനാക്ഷൻ , സ്റ്റാഫ് സെക്രട്ടറി വി.പി. സന്തോഷ്, അധ്യാപകരായ പി.വി.ബാബു , കെ.പി രജിത, എൻ എസ് എസ് വളണ്ടിയർ ലീഡർ കെ.ആദിത്യൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83775/moothedath-nss)