---
title: "കടുവയുടെ സാന്നിധ്യം: കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി"
english_title: "lion in ulikkal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83720/lion-in-ulikkal"
published_at: "2022-12-06T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f4b2d4642f_vac.jpg"
keywords: []
---

# കടുവയുടെ സാന്നിധ്യം: കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി

> **Lead Summary:** **തിരുവനന്തപുരം:** ഉളിക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും, ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് സജീവ് ജോസഫ്, എം.എൽ.എ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ. പ്രദേശത്തെ ജനങ്ങൾ ആകെ ആശങ്കയിൽ ആണെന്നും, ഉടനെ തന്നെ കടുവയെ കണ്ടെത്തി, കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ മന്ത്രിയെ ധരിപ്പിച്ചു. കടുവയെ പിടികൂടുന്നതിന് ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ ഡി.എഫ്.ഒ യെ ഫോണിൽ വിളിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് വൈകുന്നേരം ഡി.എഫ്.ഒ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങള്‍ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

## Article Content

**തിരുവനന്തപുരം:** ഉളിക്കൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിതീകരിച്ച സാഹചര്യത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നും, ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. മലയോര മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിൽ അടിയന്തര നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് സജീവ് ജോസഫ്, എം.എൽ.എ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടൽ. പ്രദേശത്തെ ജനങ്ങൾ ആകെ ആശങ്കയിൽ ആണെന്നും, ഉടനെ തന്നെ കടുവയെ കണ്ടെത്തി, കടുവയെ പിടികൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എം.എൽ.എ മന്ത്രിയെ ധരിപ്പിച്ചു. കടുവയെ പിടികൂടുന്നതിന് ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂർ ഡി.എഫ്.ഒ യെ ഫോണിൽ വിളിച്ച് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. ഇന്ന് വൈകുന്നേരം ഡി.എഫ്.ഒ കടുവയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലങ്ങള്‍ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83720/lion-in-ulikkal)