---
title: "ഉടമസ്ഥനില്ലാത്ത നിലയിൽ പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെടുത്ത് കേസെടുത്തു"
english_title: "ganja plant"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83716/ganja-plant"
published_at: "2022-12-06T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f4771d9478_news-card.jpg"
keywords: []
---

# ഉടമസ്ഥനില്ലാത്ത നിലയിൽ പൊതുസ്ഥലത്ത് കഞ്ചാവ് ചെടി കണ്ടെടുത്ത് കേസെടുത്തു

> **Lead Summary:** ക്രിസ്തുമസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധക്കിടെ കണ്ണൂർ EI & IB യിലെ എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ ഹേമന്ത് കുമാറും പാർട്ടിയും പുതിയങ്ങാടി ഇട്ടമ്മൽ എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ പൊതു സ്ഥലത്ത് കണ്ടെത്തിയ 152 cm നീളമുള്ള നാല് മാസം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെടുത്ത് എൻ ഡി പി എസ് കേസ് എടുത്തു. കഞ്ചാവ് ചെടിയുടെ ഉടമസ്ഥനെ കുറിച്ച് ഊർജിത അന്വേഷണം നടത്തി വരുന്നു. പാർട്ടിയിൽ EI & IB ഇൻസ്പെക്ടർ കെ പി പ്രമോദ്, അസ്സി: എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് തൂണോളി, പ്രിവന്റീവ് ഓഫീസർ ജനാർദ്ദനൻ എം കെ,സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീക്ക് എം എം,ശ്രിജിൻ വി വി എന്നിവരും ഉണ്ടായിരുന്നു.

## Article Content

ക്രിസ്തുമസ് - പുതുവത്സര സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധക്കിടെ കണ്ണൂർ EI & IB യിലെ എക്സൈസ് ഇൻസ്പെക്ടർ കെ പി പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ ഹേമന്ത് കുമാറും പാർട്ടിയും പുതിയങ്ങാടി ഇട്ടമ്മൽ എന്ന സ്ഥലത്ത് വെച്ച് ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ പൊതു സ്ഥലത്ത് കണ്ടെത്തിയ 152 cm നീളമുള്ള നാല് മാസം പ്രായമുള്ള കഞ്ചാവ് ചെടി കണ്ടെടുത്ത് എൻ ഡി പി എസ് കേസ് എടുത്തു. കഞ്ചാവ് ചെടിയുടെ ഉടമസ്ഥനെ കുറിച്ച് ഊർജിത അന്വേഷണം നടത്തി വരുന്നു. പാർട്ടിയിൽ EI & IB ഇൻസ്പെക്ടർ കെ പി പ്രമോദ്, അസ്സി: എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് തൂണോളി, പ്രിവന്റീവ് ഓഫീസർ ജനാർദ്ദനൻ എം കെ,സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീക്ക് എം എം,ശ്രിജിൻ വി വി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83716/ganja-plant)