---
title: "തളിപ്പറമ്പിൽ ജ്വല്ലറിയിൽ നിന്നും മൂന്നു പവൻ സ്വർണ വളകൾ മോഷ്ടിച്ച് രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയും പിടിയിലായി"
english_title: "theft in atlas jwellery"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83630/theft-in-atlas-jwellery"
published_at: "2022-12-06T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638eea7ceedf1_news-card.jpg"
keywords: []
---

# തളിപ്പറമ്പിൽ ജ്വല്ലറിയിൽ നിന്നും മൂന്നു പവൻ സ്വർണ വളകൾ മോഷ്ടിച്ച് രക്ഷപ്പെട്ട മൂന്നാമത്തെ സ്ത്രീയും പിടിയിലായി

> **Lead Summary:** **തളിപ്പറമ്പ്: **അറ്റ്‌ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മൂന്നുപവന്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ച സ്ത്രീകളില്‍ രക്ഷപ്പെട്ട മറ്റൊരു സ്ത്രീകൂടി പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് കൃഷ്ണഗിരി ഗാന്ധിനഗര്‍ ആത്തങ്കരൈ സ്വദേശിനിയും സൂര്യകുമാറിന്റെ ഭാര്യയുമായ അലമേലുവിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ ഒരു കൊലപാതകം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ അലമേലു സേലം സെന്‍ട്രല്‍ ജയിലില്‍ മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. നവംബര്‍ 9 ന് വൈകുന്നേരമാണ് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ തമിഴ്‌നാട് സ്വദേശികളായ ആനന്ദി എന്ന സുധ, സഹോദരി കനിമൊഴി എന്നിവര്‍ അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് സെയില്‍സ്‌മേന്റെ കണ്ണുവെട്ടിച്ച് 3 വളകള്‍ കവര്‍ന്നത്. ഇവര്‍ എത്തുന്നതിന് മുമ്പേ ജ്വല്ലറിയില്‍ എത്തിയ സംഘാംഗമായിരുന്നു അലമേലു. നവംബര്‍ 10 ന് വൈകുന്നേരം കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സമാനമായ മോഷണത്തിന് എത്തിയപ്പോഴാണ് ഇവര്‍ കുടുങ്ങിയത്.

## Article Content

**തളിപ്പറമ്പ്: **അറ്റ്‌ലസ് ജ്വല്ലറിയില്‍ പട്ടാപ്പകല്‍ മൂന്നുപവന്‍ സ്വര്‍ണവളകള്‍ മോഷ്ടിച്ച സ്ത്രീകളില്‍ രക്ഷപ്പെട്ട മറ്റൊരു സ്ത്രീകൂടി പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് കൃഷ്ണഗിരി ഗാന്ധിനഗര്‍ ആത്തങ്കരൈ സ്വദേശിനിയും സൂര്യകുമാറിന്റെ ഭാര്യയുമായ അലമേലുവിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടില്‍ ഒരു കൊലപാതകം ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയായ അലമേലു സേലം സെന്‍ട്രല്‍ ജയിലില്‍ മറ്റൊരു കേസില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. നവംബര്‍ 9 ന് വൈകുന്നേരമാണ് സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ തമിഴ്‌നാട് സ്വദേശികളായ ആനന്ദി എന്ന സുധ, സഹോദരി കനിമൊഴി എന്നിവര്‍ അറ്റ്‌ലസ് ജ്വല്ലറിയില്‍ നിന്ന് സെയില്‍സ്‌മേന്റെ കണ്ണുവെട്ടിച്ച് 3 വളകള്‍ കവര്‍ന്നത്. ഇവര്‍ എത്തുന്നതിന് മുമ്പേ ജ്വല്ലറിയില്‍ എത്തിയ സംഘാംഗമായിരുന്നു അലമേലു. നവംബര്‍ 10 ന് വൈകുന്നേരം കൊയിലാണ്ടിയിലെ സന്തോഷ് ജ്വല്ലറിയില്‍ സമാനമായ മോഷണത്തിന് എത്തിയപ്പോഴാണ് ഇവര്‍ കുടുങ്ങിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83630/theft-in-atlas-jwellery)