---
title: "പാൽ വില വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ കട്ടൻ"
english_title: "Protest of udf "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83552/protest-of-udf"
published_at: "2022-12-05T21:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638e19b6baba5_IMG-20221205-WA0097.jpg"
keywords: []
---

# പാൽ വില വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടിയ്ക്കെതിരെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ കട്ടൻ

> **Lead Summary:** > പാൽ വില വർധിപ്പിച്ച എൽ ഡി എഫ്സ ർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ടൗൺ സ്‌ക്വയർ പരിസരത്ത് അടുപ്പ് കൂട്ടി കട്ടൻ ചായ ഉണ്ടാക്കി, പൊതു ജനങ്ങൾക്ക് കട്ടൻ ചായ വിതരണം ചെയ്തു. "പ്രതിഷേധ കട്ടൻ " യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി ശ്രീ ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ സി.കെ. സായൂജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ മുഖ്യാഥിയായി. യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ വി. രാഹുൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, സജേഷ് അഞ്ചരക്കണ്ടി, ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത്‌ കൂവേരി, കെ.എസ്. യു. മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സി.ടി. അഭിജിത്ത്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റുമാരായ സി.വി വരുൺ, പ്രജീഷ് കൊട്ടക്കാനം എന്നിവർ സംസാരിച്ചു.

## Article Content

> പാൽ വില വർധിപ്പിച്ച എൽ ഡി എഫ്സ ർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ ടൗൺ സ്‌ക്വയർ പരിസരത്ത് അടുപ്പ് കൂട്ടി കട്ടൻ ചായ ഉണ്ടാക്കി, പൊതു ജനങ്ങൾക്ക് കട്ടൻ ചായ വിതരണം ചെയ്തു. "പ്രതിഷേധ കട്ടൻ " യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി ശ്രീ ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ശ്രീ സി.കെ. സായൂജ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി അംഗം രാഹുൽ ദാമോദരൻ മുഖ്യാഥിയായി. യൂത്ത് കോൺഗ്രസ്‌ ജില്ല വൈസ് പ്രസിഡന്റ്‌ വി. രാഹുൽ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറിമാരായ ശ്രീജേഷ് കൊയിലേരിയൻ, സജേഷ് അഞ്ചരക്കണ്ടി, ജില്ലാ കമ്മിറ്റി അംഗം ശ്രീജിത്ത്‌ കൂവേരി, കെ.എസ്. യു. മുൻ ജില്ലാ വൈസ് പ്രസിഡന്റ്‌ സി.ടി. അഭിജിത്ത്, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റുമാരായ സി.വി വരുൺ, പ്രജീഷ് കൊട്ടക്കാനം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83552/protest-of-udf)