---
title: "ഡിസംബര്‍ 6 ഫാഷിസ്റ്റ് വിരുദ്ധ ദിനം; കണ്ണൂരിൽ എസ് ഡി പി ഐ സായാഹ്ന  ധർണ്ണ നടത്തും"
english_title: "fasist day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83505/fasist-day"
published_at: "2022-12-05T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638dd2bd5e74c_news-card.jpg"
keywords: []
---

# ഡിസംബര്‍ 6 ഫാഷിസ്റ്റ് വിരുദ്ധ ദിനം; കണ്ണൂരിൽ എസ് ഡി പി ഐ സായാഹ്ന  ധർണ്ണ നടത്തും

> **Lead Summary:** **കണ്ണൂർ : **സംഘപരിവാര ശക്തികൾ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്ത ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റ ഭാഗമായി ഡിസംബർ 6 ചൊവ്വാഴ്ച വൈകിട്ട് 4.30 ന് കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസൽ പത്രക്കുറിപ്പിൽ അറിയിച്ചു. പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്യും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. പാര്‍ട്ടി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിൽ സായാഹ്ന ധർണ്ണ നടത്തുന്നത്. 1992 ഡിസംബര്‍ ആറിനാണ് എല്ലാ നിയമ-ക്രമസമാധാന പാലന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി അക്രമികള്‍ നാലര നൂറ്റാണ്ടുകാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് തല്ലിത്തകര്‍ത്തത്. 2019 നവംബര്‍ ഒന്‍പതിന് സുപ്രിം കോടതി തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ഭൂമി അക്രമികള്‍ക്കു തന്നെ അന്യായത്തില്‍ വിട്ടുകൊടുത്തു, നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മസ്ജിദ് തല്ലിത്തകര്‍ത്തവരെ 2020 സെപ്തംബര്‍ 30 ന് അലഹബാദ് ജില്ലാ കോടതിയും വെറുതെ വിടുകയും കഴിഞ്ഞ ദിവസം ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവെക്കുകയും ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും ഫാഷിസം ഭീഷണിയാണ് ഫാഷിസത്തിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ജനകീയ പ്രതിരോധം ഉയർത്തുന്നതിനും വേണ്ടിയാണ് ഫാഷിസ്റ്റ് വിരുദ്ധ ദിനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മനുഷ്യത്വവും തിരിച്ചു പിടിക്കാന്‍ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്നും സായാഹ്ന ധർണയിൽ പങ്കെടുക്കണമെന്നും എ ഫൈസൽ അഭ്യര്‍ഥിച്ചു.

## Article Content

**കണ്ണൂർ : **സംഘപരിവാര ശക്തികൾ ബാബരി മസ്ജിദ് തല്ലിത്തകര്‍ത്ത ഡിസംബര്‍ ആറ് ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റ ഭാഗമായി ഡിസംബർ 6 ചൊവ്വാഴ്ച വൈകിട്ട് 4.30 ന് കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തുമെന്ന് ജില്ലാ വൈസ് പ്രസിഡന്റ് എ ഫൈസൽ പത്രക്കുറിപ്പിൽ അറിയിച്ചു. പരിപാടി സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ ഉദ്ഘാടനം ചെയ്യും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുക്കും. പാര്‍ട്ടി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലയിൽ സായാഹ്ന ധർണ്ണ നടത്തുന്നത്. 1992 ഡിസംബര്‍ ആറിനാണ് എല്ലാ നിയമ-ക്രമസമാധാന പാലന സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി അക്രമികള്‍ നാലര നൂറ്റാണ്ടുകാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് തല്ലിത്തകര്‍ത്തത്. 2019 നവംബര്‍ ഒന്‍പതിന് സുപ്രിം കോടതി തകര്‍ക്കപ്പെട്ട ബാബരി മസ്ജിദ് ഭൂമി അക്രമികള്‍ക്കു തന്നെ അന്യായത്തില്‍ വിട്ടുകൊടുത്തു, നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് മസ്ജിദ് തല്ലിത്തകര്‍ത്തവരെ 2020 സെപ്തംബര്‍ 30 ന് അലഹബാദ് ജില്ലാ കോടതിയും വെറുതെ വിടുകയും കഴിഞ്ഞ ദിവസം ഹൈക്കോടതി കീഴ്‌ക്കോടതി വിധി ശരിവെക്കുകയും ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ അഖണ്ഡതക്കും സമാധാനത്തിനും ഫാഷിസം ഭീഷണിയാണ് ഫാഷിസത്തിന്റെ അപകടം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ജനകീയ പ്രതിരോധം ഉയർത്തുന്നതിനും വേണ്ടിയാണ് ഫാഷിസ്റ്റ് വിരുദ്ധ ദിനത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. രാജ്യത്തിന്റെ മഹത്തായ ഭരണഘടനയും ജനാധിപത്യവും മനുഷ്യത്വവും തിരിച്ചു പിടിക്കാന്‍ മുഴുവൻ ജനാധിപത്യ വിശ്വാസികളും ഐക്യപ്പെടണമെന്നും സായാഹ്ന ധർണയിൽ പങ്കെടുക്കണമെന്നും എ ഫൈസൽ അഭ്യര്‍ഥിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83505/fasist-day)