---
title: "റോഡരികിൽ കാറിന് തീപ്പിടിച്ച് ഒരാൾ മരിച്ച നിലയിൽ"
english_title: "car catches fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83502/car-catches-fire"
published_at: "2022-12-05T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638dced69a08e_Untitled-2_web.jpg"
keywords: []
---

# റോഡരികിൽ കാറിന് തീപ്പിടിച്ച് ഒരാൾ മരിച്ച നിലയിൽ

> **Lead Summary:** **മാനന്തവാടി :** കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ചു. കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ നടുനിലത്തിൽ മാത്യുവാണ് മരിച്ചത്.ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റബർ തോട്ടത്തിലെ റോഡരികിൽ നിർത്തിയിട്ട കാറാണ് തിങ്കളാഴ്ച ഉച്ചയോടെ കത്തിയത്. കാർ കത്തുന്ന വിവരമറിഞ്ഞ് അഗ്നി രക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഡ്രൈവിംങ്ങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

## Article Content

**മാനന്തവാടി :** കണിയാരം റബർ തോട്ടത്തിലെ റോഡരികിൽ കാർ തീപ്പിടിച്ച് ഒരാൾ മരിച്ചു. കേളകം മഹാറാണി ടെക്സ്റ്റയിൽസ് ഉടമ നടുനിലത്തിൽ മാത്യുവാണ് മരിച്ചത്.ജില്ലാ സ്കൂൾ കലോത്സവം നടക്കുന്ന ഫാദർ ജി.കെ.എം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ റബർ തോട്ടത്തിലെ റോഡരികിൽ നിർത്തിയിട്ട കാറാണ് തിങ്കളാഴ്ച ഉച്ചയോടെ കത്തിയത്. കാർ കത്തുന്ന വിവരമറിഞ്ഞ് അഗ്നി രക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഡ്രൈവിംങ്ങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83502/car-catches-fire)