---
title: "ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,90000 രൂപ തട്ടിയെടുത്ത 2 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "bank account related crime"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83480/bank-account-related-crime"
published_at: "2022-12-05T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638db6b13a5c9_cm.jpg"
keywords: []
---

# ബാങ്ക് അക്കൗണ്ടിൽ നിന്ന് 1,90000 രൂപ തട്ടിയെടുത്ത 2 പേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** **തളിപ്പറമ്പ്: **കരിമ്പം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ബീഹാർ സ്വദേശികളായ രണ്ടുപേർക്കെതിരെ കേസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും 1,90,000 രൂപ തട്ടിയെടുത്തതായ പരാതിയിൽ ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കരിമ്പം കെ.പി.സദന്‍ ഹൗസിലെ ടി.എം.സുധീറിന്റെ പരാതിയിലാണ് ജാര്‍ഖണ്ഡ് ഹരിഷ്പൂരിലെ ഷുക്കൂര്‍ അലി, പട്‌ന ഖാജ്പുര ജ്യോതിപുരം കോളനി മയൂരപഥിലെ വിജയ്‌ശേഖര്‍ സിങ്ങ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഈ വര്‍ഷം ജൂലായ് 15 നും 28 നും ഇടയിലുള്ള ദിവസങ്ങളിലാണ് തട്ടിപ്പിലൂടെ ഇവര്‍ സുധീറിന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയത്. എന്നാല്‍ പെട്ടെന്ന് വിവരം മനസിലായതിനാല്‍ പണമിടപാട് മരവിപ്പിച്ചിരിക്കയാണ്.

## Article Content

**തളിപ്പറമ്പ്: **കരിമ്പം സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയ ബീഹാർ സ്വദേശികളായ രണ്ടുപേർക്കെതിരെ കേസ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്നും 1,90,000 രൂപ തട്ടിയെടുത്തതായ പരാതിയിൽ ബിഹാര്‍ സ്വദേശികളായ രണ്ടുപേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. കരിമ്പം കെ.പി.സദന്‍ ഹൗസിലെ ടി.എം.സുധീറിന്റെ പരാതിയിലാണ് ജാര്‍ഖണ്ഡ് ഹരിഷ്പൂരിലെ ഷുക്കൂര്‍ അലി, പട്‌ന ഖാജ്പുര ജ്യോതിപുരം കോളനി മയൂരപഥിലെ വിജയ്‌ശേഖര്‍ സിങ്ങ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. ഈ വര്‍ഷം ജൂലായ് 15 നും 28 നും ഇടയിലുള്ള ദിവസങ്ങളിലാണ് തട്ടിപ്പിലൂടെ ഇവര്‍ സുധീറിന്റെ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയത്. എന്നാല്‍ പെട്ടെന്ന് വിവരം മനസിലായതിനാല്‍ പണമിടപാട് മരവിപ്പിച്ചിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83480/bank-account-related-crime)