---
title: "യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി"
english_title: "The youth was found dead"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83455/the-youth-was-found-dead"
published_at: "2022-12-05T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638da13f322d3_vac.jpg"
keywords: []
---

# യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

> **Lead Summary:** തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കുട്ടൻ എന്നറിയപ്പെടുന്ന പ്രിയേഷ് 35 നെയാണ് വീടിന്റ തൊട്ടടുത്ത പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് കാലത്ത് ആണ് വീടിന്റെ മുന്നിൽ ഇദ്ദേഹം ഉപയോഗിക്കുന്ന KL 60 S 1736 ബുള്ളറ്റിന് സമീപം മലർന്ന് കിടക്കുന്ന രീതിയിൽ ബോഡി കണ്ടത്. ചന്തേര സി ഐ നാരായണൻ, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹത്തിന്റെ കിടപ്പ് കണ്ട് കൊലപാതകം എന്ന സംശയം ഉയരുന്നുണ്ട്.

## Article Content

തൃക്കരിപ്പൂർ മെട്ടമ്മൽ വയലോടിയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വയലോടി സ്വദേശി കുട്ടൻ എന്നറിയപ്പെടുന്ന പ്രിയേഷ് 35 നെയാണ് വീടിന്റ തൊട്ടടുത്ത പറമ്പിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്ന് കാലത്ത് ആണ് വീടിന്റെ മുന്നിൽ ഇദ്ദേഹം ഉപയോഗിക്കുന്ന KL 60 S 1736 ബുള്ളറ്റിന് സമീപം മലർന്ന് കിടക്കുന്ന രീതിയിൽ ബോഡി കണ്ടത്. ചന്തേര സി ഐ നാരായണൻ, എസ് ഐ ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു. മൃതദേഹത്തിന്റെ കിടപ്പ് കണ്ട് കൊലപാതകം എന്ന സംശയം ഉയരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83455/the-youth-was-found-dead)