---
title: "വനിതാ കണ്ടക്ടര്‍ക്കൊപ്പം പുരുഷന്‍മാര്‍ ഇരിക്കണ്ട; ബസുകളില്‍ നോട്ടീസ് പതിച്ച്‌ കെ.എസ്.ആര്‍.ടി.സി"
english_title: "ksrtc notice"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83425/ksrtc-notice"
published_at: "2022-12-05T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d75d7d5541_vac.jpg"
keywords: []
---

# വനിതാ കണ്ടക്ടര്‍ക്കൊപ്പം പുരുഷന്‍മാര്‍ ഇരിക്കണ്ട; ബസുകളില്‍ നോട്ടീസ് പതിച്ച്‌ കെ.എസ്.ആര്‍.ടി.സി

> **Lead Summary:** വനിതാ കണ്ടക്ടര്‍ ഇരിക്കുന്ന സീറ്റില്‍ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും പുരുഷ യാത്രക്കാര്‍ ഇരിക്കാന്‍ പാടില്ലെന്നും കെ.എസ്.ആര്‍.ടി.സി. രണ്ടു വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയില്‍പെടാത്തതിനാല്‍ ഇപ്പോള്‍ ബസുകളില്‍ കെ.എസ്.ആര്‍.ടി.സി നോട്ടീസ് പതിപ്പിച്ചു തുടങ്ങി. ചില സമയങ്ങളില്‍ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് 2020ല്‍ കെ.എസ്.ആര്‍.ടി.സി ഉത്തരവിറക്കിയത്. വനിതാ കണ്ടക്ടറുടെ സീറ്റില്‍ പുരുഷ യാത്രക്കാരന്‍ ഒപ്പം ഇരിക്കാന്‍ പാടില്ല. 2021ലും ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു. എന്നാല്‍ പല യാത്രക്കാര്‍ക്കും ഉത്തരവ് സംബന്ധിച്ച്‌ അറിവില്ലായിരുന്നു. വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും പരാതിപ്പെട്ടതോടെയാണ് ബസുകളില്‍ നോട്ടീസ് പതിപ്പിക്കാന്‍ തീരുമാനിച്ചത്. നോട്ടീസ് പതിപ്പിക്കുന്നത് സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വന്‍വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.

## Article Content

വനിതാ കണ്ടക്ടര്‍ ഇരിക്കുന്ന സീറ്റില്‍ ഇനി സ്ത്രീ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നും പുരുഷ യാത്രക്കാര്‍ ഇരിക്കാന്‍ പാടില്ലെന്നും കെ.എസ്.ആര്‍.ടി.സി. രണ്ടു വര്‍ഷം മുമ്പ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക്കിയിരുന്നു. ഉത്തരവ് യാത്രക്കാരുടെ ശ്രദ്ധയില്‍പെടാത്തതിനാല്‍ ഇപ്പോള്‍ ബസുകളില്‍ കെ.എസ്.ആര്‍.ടി.സി നോട്ടീസ് പതിപ്പിച്ചു തുടങ്ങി. ചില സമയങ്ങളില്‍ അടുത്തിരിക്കുന്ന പുരുഷ യാത്രക്കാരില്‍ നിന്ന് മോശം അനുഭവം ഉണ്ടാകുന്നതായി വനിതാ കണ്ടക്ടര്‍മാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് 2020ല്‍ കെ.എസ്.ആര്‍.ടി.സി ഉത്തരവിറക്കിയത്. വനിതാ കണ്ടക്ടറുടെ സീറ്റില്‍ പുരുഷ യാത്രക്കാരന്‍ ഒപ്പം ഇരിക്കാന്‍ പാടില്ല. 2021ലും ഉത്തരവ് പുതുക്കി ഇറക്കിയിരുന്നു. എന്നാല്‍ പല യാത്രക്കാര്‍ക്കും ഉത്തരവ് സംബന്ധിച്ച്‌ അറിവില്ലായിരുന്നു. വനിതാ കണ്ടക്ടര്‍മാര്‍ വീണ്ടും പരാതിപ്പെട്ടതോടെയാണ് ബസുകളില്‍ നോട്ടീസ് പതിപ്പിക്കാന്‍ തീരുമാനിച്ചത്. നോട്ടീസ് പതിപ്പിക്കുന്നത് സംബന്ധിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വന്‍വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83425/ksrtc-notice)