---
title: "കണ്ണൂർ തീരത്ത് ബോട്ട് നടുക്കടലിൽ മുങ്ങി: 13 പേരെ രക്ഷപ്പെടുത്തി"
english_title: "boat accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83416/boat-accident"
published_at: "2022-12-05T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638d711198585_vac.jpg"
keywords: []
---

# കണ്ണൂർ തീരത്ത് ബോട്ട് നടുക്കടലിൽ മുങ്ങി: 13 പേരെ രക്ഷപ്പെടുത്തി

> **Lead Summary:** കൊച്ചി മുനമ്ബത്തുനിന്ന് കടലില്‍പോയ ബോട്ട് കണ്ണൂര്‍ തീരത്ത് കടലില്‍ മുങ്ങിത്താന്നു. ഷൈജ എന്ന ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളുകളെ രക്ഷപ്പെടുത്തി.ഷൈജ എന്ന ബോട്ട് മത്സ്യബന്ധനത്തിനു പോയത് 20ദിവസം മുന്‍പായിരുന്നു.ആദ്യ ദിവസങ്ങളില്‍ എന്‍ജിനില്‍ തകരാര്‍ ഉണ്ടായിരുന്നു. പിന്നീട് തകരാറ് പരിഹരിച്ച ശേഷം യാത്ര തുടര്‍ന്നു.ഇന്നലെ പുലര്‍ച്ചയോടെ ബോട്ടില്‍ വെള്ളം കയറാന്‍ തുടങ്ങി. വെള്ളം കയറുന്ന ദ്വാരം അടയ്ക്കാന്‍ തൊഴിലാളികള്‍ക്കു കഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് മൂന്നോടെ ബോട്ട് പൂര്‍ണമായും കടലില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി കോസ്റ്റല്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ബോട്ട് പൂര്‍ണമായും നടുക്കടലില്‍ മുങ്ങി. അപകടം കണ്ടെത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടായ മദര്‍ ഇന്ത്യയിലെ തൊഴിലാളികളാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയത്. കണ്ണൂര്‍ തീരത്തുനിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

## Article Content

കൊച്ചി മുനമ്ബത്തുനിന്ന് കടലില്‍പോയ ബോട്ട് കണ്ണൂര്‍ തീരത്ത് കടലില്‍ മുങ്ങിത്താന്നു. ഷൈജ എന്ന ബോട്ടിലുണ്ടായിരുന്ന 13 മത്സ്യത്തൊഴിലാളുകളെ രക്ഷപ്പെടുത്തി.ഷൈജ എന്ന ബോട്ട് മത്സ്യബന്ധനത്തിനു പോയത് 20ദിവസം മുന്‍പായിരുന്നു.ആദ്യ ദിവസങ്ങളില്‍ എന്‍ജിനില്‍ തകരാര്‍ ഉണ്ടായിരുന്നു. പിന്നീട് തകരാറ് പരിഹരിച്ച ശേഷം യാത്ര തുടര്‍ന്നു.ഇന്നലെ പുലര്‍ച്ചയോടെ ബോട്ടില്‍ വെള്ളം കയറാന്‍ തുടങ്ങി. വെള്ളം കയറുന്ന ദ്വാരം അടയ്ക്കാന്‍ തൊഴിലാളികള്‍ക്കു കഴിയാതെ വന്നതോടെ ഇന്നലെ വൈകിട്ട് മൂന്നോടെ ബോട്ട് പൂര്‍ണമായും കടലില്‍ മുങ്ങി. ബോട്ടിലുണ്ടായിരുന്ന കാസര്‍കോട് സ്വദേശി കോസ്റ്റല്‍ പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും ബോട്ട് പൂര്‍ണമായും നടുക്കടലില്‍ മുങ്ങി. അപകടം കണ്ടെത്തിയ മറ്റൊരു മത്സ്യബന്ധന ബോട്ടായ മദര്‍ ഇന്ത്യയിലെ തൊഴിലാളികളാണ് മുങ്ങിയ ബോട്ടിലുണ്ടായിരുന്ന 13 പേരെയും രക്ഷപ്പെടുത്തിയത്. കണ്ണൂര്‍ തീരത്തുനിന്ന് 67 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83416/boat-accident)