---
title: "ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പുതിയങ്ങാടി സ്വദേശി മരിച്ചു"
english_title: "A native of Puthiyangadi died when his bike went out of control"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8341/a-native-of-puthiyangadi-died-when-his-bike-went-out-of-control"
published_at: "2021-11-01T13:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617fa278cf660_news-.jpg"
keywords: []
---

# ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പുതിയങ്ങാടി സ്വദേശി മരിച്ചു

> **Lead Summary:** കുടുംബത്തോടൊപ്പം സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുതിയങ്ങാടി സി കെ റോഡിലെ മഞ്ഞ ശിഹാബ് ആണ് മരിച്ചത്.

## Article Content

കുടുംബത്തോടൊപ്പം സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പുതിയങ്ങാടി സി കെ റോഡിലെ മഞ്ഞ ശിഹാബ് ആണ് മരിച്ചത്.

കുടുംബത്തോടൊപ്പം പൈതൽ മലയിൽ വിനോദസഞ്ചാരത്തിനു പോയി മടങ്ങി വരും വഴിയാണ് അപകടം ഉണ്ടായത്. ഭാര്യയെയും രണ്ട് മക്കളെയും പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ശിഹാബ് രാത്രി തന്നെ മരിക്കുകയായിരുന്നു.

ഗൾഫിൽ ജോലി ചെയ്യുന്ന ശിഹാബ് അവിടേക്ക് മടങ്ങിപ്പോകാൻ ഇരിക്കവെയാണ് അപകടം. പുതിയങ്ങാടിയിലെ അബ്ദുള്ള ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ മുബീന( ഏഴോം) മക്കൾ ഷാനു, ശിഫ. സഹോദരങ്ങൾ ഷുഹൈബ്, നൗഫൽ, ജസീല, ആമിന

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8341/a-native-of-puthiyangadi-died-when-his-bike-went-out-of-control)