---
title: "പാലക്കുളങ്ങര പീപ്പിൾസ് ക്ലബ്ബിന് സമീപം ലഹരിക്കെതിരെ ഗോൾ പരിപാടി സംഘടിപ്പിച്ചു"
english_title: "goal against drugs"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83383/goal-against-drugs"
published_at: "2022-12-04T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638cd21312212_vac.jpg"
keywords: []
---

# പാലക്കുളങ്ങര പീപ്പിൾസ് ക്ലബ്ബിന് സമീപം ലഹരിക്കെതിരെ ഗോൾ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:** തളിപ്പറമ്പ എക്സൈസ് റെയിഞ്ച് ഓഫീസിന്റെയും പാലകുളങ്ങര റസിഡൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി 4.12.2022 ന് ഞായറാഴ്ച്ച പാലകുളങ്ങര പീപ്പിൾസ് ക്ലബ്ബിന് സമീപം വെച്ച് ലഹരിക്കെതിരെ ഗോൾ എന്ന പരിപാടി സംഘടിപ്പിച്ചു. 100 ഓളം പേർ പങ്കെടുത്ത പരിപാടി എക്സൈസ് പ്രിവന്റീവ് ഓഫീസർ കമലാക്ഷൻ.ടി.വി ഉൽഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ആരതി.സി ബോധവത്കരണ ക്ലാസ്സ് എടുത്തു. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.പി.മധുസൂദനൻ സ്വാഗതവും, ട്രഷറർ സജേഷ്.കെ നന്ദിയും പറഞ്ഞു. ഗോൾ അടിച്ചവർക്കുള്ള എക്സൈസ് വകുപ്പിന്റെ സമ്മാനം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ടി.വി.കുഞ്ഞമ്പു, ഇ.പി.ശാരദ എന്നിവർ വിതരണം ചെയ്തു.

## Article Content

തളിപ്പറമ്പ എക്സൈസ് റെയിഞ്ച് ഓഫീസിന്റെയും പാലകുളങ്ങര റസിഡൻസ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി 4.12.2022 ന് ഞായറാഴ്ച്ച പാലകുളങ്ങര പീപ്പിൾസ് ക്ലബ്ബിന് സമീപം വെച്ച് ലഹരിക്കെതിരെ ഗോൾ എന്ന പരിപാടി സംഘടിപ്പിച്ചു. 100 ഓളം പേർ പങ്കെടുത്ത പരിപാടി എക്സൈസ് പ്രിവന്റീവ് ഓഫീസർ കമലാക്ഷൻ.ടി.വി ഉൽഘാടനം ചെയ്തു. വനിതാ സിവിൽ എക്സൈസ് ഓഫീസർ ആരതി.സി ബോധവത്കരണ ക്ലാസ്സ് എടുത്തു. റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ.പി.മധുസൂദനൻ സ്വാഗതവും, ട്രഷറർ സജേഷ്.കെ നന്ദിയും പറഞ്ഞു. ഗോൾ അടിച്ചവർക്കുള്ള എക്സൈസ് വകുപ്പിന്റെ സമ്മാനം റസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ ടി.വി.കുഞ്ഞമ്പു, ഇ.പി.ശാരദ എന്നിവർ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83383/goal-against-drugs)