---
title: "തളിപ്പറമ്പിൽ ലഹരിമാഫിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു"
english_title: "In Taliparamba, a drug mafia gang broke into a young man's house and injured him"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8333/in-taliparamba-a-drug-mafia-gang-broke-into-a-young-mans-house-and-injured-him"
published_at: "2021-11-01T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f9da3c8548_news-.jpg"
keywords: []
---

# തളിപ്പറമ്പിൽ ലഹരിമാഫിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ്: **തളിപ്പറമ്പിൽ ലഹരിമാഫിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. കൂട്ടമായുണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുളിമ്പറമ്പ് തോട്ടാറമ്പിലെ ജസ്റ്റിൻ ഉല്ലാസി നെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചത്.

## Article Content

**തളിപ്പറമ്പ്: **തളിപ്പറമ്പിൽ ലഹരിമാഫിയ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. കൂട്ടമായുണ്ടായ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. പുളിമ്പറമ്പ് തോട്ടാറമ്പിലെ ജസ്റ്റിൻ ഉല്ലാസി നെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചത്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം യുവാവിനെ വെട്ടിയ ശേഷം വീട്ടുകാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തിരിച്ചുപോയത്. ലഹരി മരുന്നു മാഫിയകൾ തമ്മിലുള്ള കുടിപ്പകയാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന.

നേരത്തെ പ്രദേശത്ത് രണ്ടു സംഘങ്ങൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഞായറാഴ്ച രാത്രിയും ചെറിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പരിക്കേറ്റ ജസ്റ്റിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8333/in-taliparamba-a-drug-mafia-gang-broke-into-a-young-mans-house-and-injured-him)