---
title: "കണ്ണൂർ ജില്ലയിലെ ആദ്യത്തെ മിഡ്നൈറ്റ് സെയിൽ  പാളിപ്പോയി: തളിപ്പറമ്പിൽ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനെതിരെ കേസ്, പൊലീസ് ലാത്തി ചാർജ്"
english_title: "midnyt sale"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83278/midnyt-sale"
published_at: "2022-12-04T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638c254f30756_IMG-20221204-WA0066.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ ആദ്യത്തെ മിഡ്നൈറ്റ് സെയിൽ  പാളിപ്പോയി: തളിപ്പറമ്പിൽ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനെതിരെ കേസ്, പൊലീസ് ലാത്തി ചാർജ്

> **Lead Summary:** തളിപ്പറമ്പ് ദേശീയപാതയോരത്തെ ഷോപ്പ്‌റിക്‌സ് സൂപ്പര്‍സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. യാതൊരു മുൻകരുതലുകളും ഇല്ലാതെ ഇന്നലെ രാത്രി 9 മണി മുതൽ 1 മണി വരെ നടത്തിയ മിഡ്നൈറ്റ് ഓഫർ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായതോടെയാണ് പോലീസ് കേസ് എടുത്തത്. പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ്. ഇന്നലെ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ ഒരുമണിവരെ പകുതിവിലക്ക് സാധനം വില്‍ക്കുമെന്നു സാമൂഹ്യ മാധ്യമത്തിലൂടെ പരസ്യം നല്‍കി യാതൊരു മുന്നൊരുക്കവും നടത്താതെയുള്ള കച്ചവടമാണ് നടന്നത്. അവസാനം ബിസിനസ് നിർത്തിവെക്കേണ്ടതായി വന്നു.പൊലീസ് ലാത്തി ചാർജ് നടത്തി. രാത്രി 11.45 നാണ് പോലീസെത്തി ആളുകളെ നിയന്ത്രിച്ച് ദേശീയപാതയിലെ ഗതാഗത തടസം നീക്കിയത്. ഓൺലൈൻ വ്യാപാര രീതിയും ഷോപ്പിംഗ് സംസ്കാരവും വന്നതോടെ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. അതിനൊപ്പം പൊതുജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം വ്യാപാര തന്ത്രങ്ങൾ കൂടിയാകുമ്പോൾ സാധാരണക്കാർ പെരുവഴിയിലാകുന്നു.എന്നാല്‍ വ്യാപാരി സംഘടനകള്‍ക്കൊന്നും ഇതിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. തെരുവ് കച്ചവടക്കാർക്കെതിരെയാണ് അവരും നിലകൊള്ളുന്നത്. ഇത്തരം അധ പതിച്ച വ്യാപാര സംസ്കാരം മലയാളികൾക്ക് പുത്തരിയല്ല. എങ്കിലും എവിടെയെങ്കിലും ഒന്നിന്റെ വിലക്ക് രണ്ടെണ്ണം എന്ന് കേട്ടാൽ ഓടി പോകുന്ന മലയാളികളുടെ മനസ്സിനെ വല്ലാതെ മുതലെടുക്കുന്നതാണ് ഇത്തരം വൻകിട സ്ഥാപനങ്ങൾ

## Article Content

തളിപ്പറമ്പ് ദേശീയപാതയോരത്തെ ഷോപ്പ്‌റിക്‌സ് സൂപ്പര്‍സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു. യാതൊരു മുൻകരുതലുകളും ഇല്ലാതെ ഇന്നലെ രാത്രി 9 മണി മുതൽ 1 മണി വരെ നടത്തിയ മിഡ്നൈറ്റ് ഓഫർ പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായതോടെയാണ് പോലീസ് കേസ് എടുത്തത്. പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ്. ഇന്നലെ രാത്രി 9 മണി മുതല്‍ പുലര്‍ച്ചെ ഒരുമണിവരെ പകുതിവിലക്ക് സാധനം വില്‍ക്കുമെന്നു സാമൂഹ്യ മാധ്യമത്തിലൂടെ പരസ്യം നല്‍കി യാതൊരു മുന്നൊരുക്കവും നടത്താതെയുള്ള കച്ചവടമാണ് നടന്നത്. അവസാനം ബിസിനസ് നിർത്തിവെക്കേണ്ടതായി വന്നു.പൊലീസ് ലാത്തി ചാർജ് നടത്തി. രാത്രി 11.45 നാണ് പോലീസെത്തി ആളുകളെ നിയന്ത്രിച്ച് ദേശീയപാതയിലെ ഗതാഗത തടസം നീക്കിയത്. ഓൺലൈൻ വ്യാപാര രീതിയും ഷോപ്പിംഗ് സംസ്കാരവും വന്നതോടെ ചെറുകിട വ്യാപാരസ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. അതിനൊപ്പം പൊതുജനങ്ങളെ വഞ്ചിക്കുന്ന ഇത്തരം വ്യാപാര തന്ത്രങ്ങൾ കൂടിയാകുമ്പോൾ സാധാരണക്കാർ പെരുവഴിയിലാകുന്നു.എന്നാല്‍ വ്യാപാരി സംഘടനകള്‍ക്കൊന്നും ഇതിനെതിരെ ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. തെരുവ് കച്ചവടക്കാർക്കെതിരെയാണ് അവരും നിലകൊള്ളുന്നത്. ഇത്തരം അധ പതിച്ച വ്യാപാര സംസ്കാരം മലയാളികൾക്ക് പുത്തരിയല്ല. എങ്കിലും എവിടെയെങ്കിലും ഒന്നിന്റെ വിലക്ക് രണ്ടെണ്ണം എന്ന് കേട്ടാൽ ഓടി പോകുന്ന മലയാളികളുടെ മനസ്സിനെ വല്ലാതെ മുതലെടുക്കുന്നതാണ് ഇത്തരം വൻകിട സ്ഥാപനങ്ങൾ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83278/midnyt-sale)