---
title: " ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി"
english_title: "cheated of lakhs by offering a job"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83177/cheated-of-lakhs-by-offering-a-job"
published_at: "2022-12-03T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b12b77b083_WhatsApp_Image_2022-12-03_at_2.40.28_PM.jpeg"
keywords: []
---

#  ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി

> **Lead Summary:** കണ്ണപുരം. ദേശസാൽകൃത ബേങ്കിൽ സെക്യുരിറ്റി ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു.

## Article Content

കണ്ണപുരം. ദേശസാൽകൃത ബേങ്കിൽ സെക്യുരിറ്റി ജോലി വാഗ്ദാനം നൽകി യുവാവിൽ നിന്നും ലക്ഷങ്ങൾ വാങ്ങി കബളിപ്പിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു.

കണ്ണപുരം ചുണ്ടയിലെ പി.അനൂപിൻ്റെ (34) പരാതിയിലാണ് പഴയങ്ങാടി വെങ്ങരയിലെ എം.വി .സുനിൽകുമാറിനെ (40) തിരെ പോലീസ് കേസെടുത്തത്. 2020 ഫെബ്രവരി 24 മുതൽ ആണ് പരാതിക്കിടയാക്കിയ സംഭവം.

ജോലി വാഗ്ദാനം ചെയ്ത് പരാതിക്കാരനിൽ നിന്നും പല തവണകളായി 5,34,853 രൂപ കൈപറ്റിയ ശേഷം ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83177/cheated-of-lakhs-by-offering-a-job)