---
title: "തലയില്‍ പാത്രം കുടുങ്ങി അവശനിലയിലായ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന തെരുവ് നായക്ക് ഫയര്‍ഫോഴ്‌സ് സംഘം രക്ഷകരായി."
english_title: "fire brigade rescued the dog"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83173/fire-brigade-rescued-the-dog"
published_at: "2022-12-03T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638b1156bc162_WhatsApp_Image_2022-12-03_at_2.35.06_PM.jpeg"
keywords: []
---

# തലയില്‍ പാത്രം കുടുങ്ങി അവശനിലയിലായ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന തെരുവ് നായക്ക് ഫയര്‍ഫോഴ്‌സ് സംഘം രക്ഷകരായി.

> **Lead Summary:** പെരിങ്ങോം : തലയിൽ കുടുങ്ങിയ അലുമിനിയം കലവുമായി അവശനിലയിലായ പൂർണ്ണ ഗർഭിണിയായിരുന്ന തെരുവ് നായക്ക് ഫയർഫോഴ്സ് സംഘം രക്ഷകരായി.മാതമംഗലത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം.

## Article Content

പെരിങ്ങോം : തലയിൽ കുടുങ്ങിയ അലുമിനിയം കലവുമായി അവശനിലയിലായ പൂർണ്ണ ഗർഭിണിയായിരുന്ന തെരുവ് നായക്ക് ഫയർഫോഴ്സ് സംഘം രക്ഷകരായി.മാതമംഗലത്ത് ഇന്നലെ വൈകുന്നേരമാണ് സംഭവം.

വീടുകളിൽ അലഞ്ഞു തിരിഞ്ഞ പൂർണ്ണ ഗർഭിണിയായിരുന്ന തെരുവ് നായ അലുമിനിയം കലത്തിൽ തലയിട്ട ശേഷം തല പുറത്തേക്ക് എടുക്കാനാകാതെ വലയുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരമറിയിച്ചത്.

തുടർന്ന് സ്ഥലത്തെത്തിയ പെരിങ്ങോം ഫയർസ്റ്റേഷൻ അസി. ഓഫീസർ ഗോകുൽദാസ് ,ടി.ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ അവശയായിരുന്ന തെരുവ് നായയുടെ തലയിൽ കുടുങ്ങിയഅലുമിനിയം പാത്രം മുറിച്ച് മാറ്റി രക്ഷിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83173/fire-brigade-rescued-the-dog)