---
title: "ടാങ്കർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്"
english_title: "pickup van accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83073/pickup-van-accident"
published_at: "2022-12-02T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638a1cd78aac5_vac.jpg"
keywords: []
---

# ടാങ്കർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

> **Lead Summary:** **കണ്ണപുരം; **പഴയങ്ങാടി- പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ താവം മേൽപ്പാലത്തിന് സമീപം ടാങ്കർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.ഇയാളെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി യിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടി.എൻ88എക്സ്. 8059 നമ്പർ ടാങ്കർ ലോറിയും താവം റോഡിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരുകയായിരുന്ന കെ.എൽ .വൈ.6367 നമ്പർ പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.ഇന്നലെ രാത്രി 11.30 മണിയോടെയായിരുന്നു. അപകടം . കണ്ണപുരം പോലിസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

## Article Content

**കണ്ണപുരം; **പഴയങ്ങാടി- പാപ്പിനിശ്ശേരി കെ.എസ്.ടി.പി.റോഡിൽ താവം മേൽപ്പാലത്തിന് സമീപം ടാങ്കർ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.ഇയാളെ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി യിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടി.എൻ88എക്സ്. 8059 നമ്പർ ടാങ്കർ ലോറിയും താവം റോഡിൽ നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരുകയായിരുന്ന കെ.എൽ .വൈ.6367 നമ്പർ പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.ഇന്നലെ രാത്രി 11.30 മണിയോടെയായിരുന്നു. അപകടം . കണ്ണപുരം പോലിസ് സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83073/pickup-van-accident)