---
title: "റബ്ബർ പുര കുത്തി തുറന്ന് റബ്ബർ ഷീറ്റ് മോഷ്ടിച്ച പ്രതി അമ്മാനപ്പാറയിൽ വെച്ച് പിടിയിലായി"
english_title: "arrest for rubbersheet theft"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83037/arrest-for-rubbersheet-theft"
published_at: "2022-12-02T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389d6178a21e_news-card.jpg"
keywords: []
---

# റബ്ബർ പുര കുത്തി തുറന്ന് റബ്ബർ ഷീറ്റ് മോഷ്ടിച്ച പ്രതി അമ്മാനപ്പാറയിൽ വെച്ച് പിടിയിലായി

> **Lead Summary:** റബ്ബർ പുര കുത്തി തുറന്ന് റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. നിരവധി മോഷണക്കേസിലെ പ്രതിയായ ചെറുവിച്ചേരി കരിങ്കൽ ചാൽ സ്വദേശി ആനമല ഹൗസിൽ എപി ഹരിദാസനെയാണ് എസ് ഐ കെ കെ തമ്പാനും സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്തും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി പെട്രോളിങ്ങിനിടെ അമ്മാനപാറയിൽ വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ 28ന് രാത്രിയിലാണ് കോറോം സ്വദേശി കാമ്പ്രത്ത് ശശിധരന്റെ ഉടമസ്ഥതയിലുള്ള പാണപ്പുഴയിലെ റബ്ബർ തോട്ടത്തിലെ റബ്ബർ പുരയുടെ വാതിൽ തകർത്ത് മുറിയിൽ സൂക്ഷിച്ച 3500 രൂപയോളം വിലവരുന്ന 30 റബ്ബർ ഷീറ്റുകൾ മോഷ്ടാവ് കവർന്നത്. തുടർന്ന് പരിയാരം പോലീസ് അന്വേഷണത്തിനിടെയാണ് ക്ഷേത്രമോഷണം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ഹരിദാസിനെ പോലീസ് പിടികൂടിയത്.

## Article Content

റബ്ബർ പുര കുത്തി തുറന്ന് റബ്ബർ ഷീറ്റുകൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ. നിരവധി മോഷണക്കേസിലെ പ്രതിയായ ചെറുവിച്ചേരി കരിങ്കൽ ചാൽ സ്വദേശി ആനമല ഹൗസിൽ എപി ഹരിദാസനെയാണ് എസ് ഐ കെ കെ തമ്പാനും സീനിയർ സിവിൽ പോലീസ് ഓഫീസർ നൗഫൽ അഞ്ചില്ലത്തും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി പെട്രോളിങ്ങിനിടെ അമ്മാനപാറയിൽ വെച്ചാണ് പ്രതി പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ 28ന് രാത്രിയിലാണ് കോറോം സ്വദേശി കാമ്പ്രത്ത് ശശിധരന്റെ ഉടമസ്ഥതയിലുള്ള പാണപ്പുഴയിലെ റബ്ബർ തോട്ടത്തിലെ റബ്ബർ പുരയുടെ വാതിൽ തകർത്ത് മുറിയിൽ സൂക്ഷിച്ച 3500 രൂപയോളം വിലവരുന്ന 30 റബ്ബർ ഷീറ്റുകൾ മോഷ്ടാവ് കവർന്നത്. തുടർന്ന് പരിയാരം പോലീസ് അന്വേഷണത്തിനിടെയാണ് ക്ഷേത്രമോഷണം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയായ ഹരിദാസിനെ പോലീസ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83037/arrest-for-rubbersheet-theft)