---
title: "ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കണം: വിസ്ഡം യൂത്ത് തളിപ്പറമ്പ മണ്ഡലം നേതൃ സംഗമം"
english_title: "wisdom youth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83036/wisdom-youth"
published_at: "2022-12-02T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കണം: വിസ്ഡം യൂത്ത് തളിപ്പറമ്പ മണ്ഡലം നേതൃ സംഗമം

> **Lead Summary:** **തളിപ്പറമ്പ: **സമൂഹത്തിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കണമെന്ന് വിസ്ഡം യൂത്ത് തളിപ്പറമ്പ മണ്ഡലം നേതൃ സംഗമം അഭിപ്രായപ്പെട്ടു. നേതൃ സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി.കെ ഹാഷിം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും യുവാക്കളുമാണ് മയക്കുമരുന്നിന്റെ പിടിയിൽ എളുപ്പത്തിൽ വഴുതിവീഴുന്നതെന്നും ഇത് മുന്നിൽക്കണ്ട് യുവജന - വിദ്യാർഥി പ്രസ്ഥാനങ്ങളും മത-രാഷ്ട്രീയ സംഘടനകളും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ പങ്ക് നിർവ്വഹിക്കണം. വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമാക്കി മാരകമായ ലഹരി പഥാർത്ഥങ്ങൾ വ്യാപകമായി വിതരണം ചെയ്യുന്ന ലഹരിമാഫിയയെ നിലക്ക് നിർത്താനും കഠിനമായ ശിക്ഷ നൽകി ലഹരി വ്യാപനം നിയന്ത്രിക്കാനും അധികാരികൾ ശ്രമിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് സി.എച്ച് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ സലഫി മസ്ജിദ് ഖതീബ് ശരീഫ് കാര ഉദ്ബോധനം നടത്തി. വിസ്ഡം യൂത്ത് മണ്ഡലം ഭാരവാഹികളായ കെ.എം റഫീഖ്, പി.എം മൻസൂറലി, ജസീം സി.പി, പി.വി.എ റൗഫ്, ശാഫി ഏരുവേശ്ശി, പി.എം ജമാലുദ്ധീൻ, മുജീബ് റഹ്മാൻ, അഫ്സൽ അബ്ദു, സജജാദ് അൽ ഹികമി എന്നിവർ സംസാരിച്ചു.

## Article Content

**തളിപ്പറമ്പ: **സമൂഹത്തിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീർക്കണമെന്ന് വിസ്ഡം യൂത്ത് തളിപ്പറമ്പ മണ്ഡലം നേതൃ സംഗമം അഭിപ്രായപ്പെട്ടു. നേതൃ സംഗമം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ തളിപ്പറമ്പ മണ്ഡലം സെക്രട്ടറി പി.കെ ഹാഷിം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും യുവാക്കളുമാണ് മയക്കുമരുന്നിന്റെ പിടിയിൽ എളുപ്പത്തിൽ വഴുതിവീഴുന്നതെന്നും ഇത് മുന്നിൽക്കണ്ട് യുവജന - വിദ്യാർഥി പ്രസ്ഥാനങ്ങളും മത-രാഷ്ട്രീയ സംഘടനകളും ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വലിയ പങ്ക് നിർവ്വഹിക്കണം. വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമാക്കി മാരകമായ ലഹരി പഥാർത്ഥങ്ങൾ വ്യാപകമായി വിതരണം ചെയ്യുന്ന ലഹരിമാഫിയയെ നിലക്ക് നിർത്താനും കഠിനമായ ശിക്ഷ നൽകി ലഹരി വ്യാപനം നിയന്ത്രിക്കാനും അധികാരികൾ ശ്രമിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് സി.എച്ച് അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ സലഫി മസ്ജിദ് ഖതീബ് ശരീഫ് കാര ഉദ്ബോധനം നടത്തി. വിസ്ഡം യൂത്ത് മണ്ഡലം ഭാരവാഹികളായ കെ.എം റഫീഖ്, പി.എം മൻസൂറലി, ജസീം സി.പി, പി.വി.എ റൗഫ്, ശാഫി ഏരുവേശ്ശി, പി.എം ജമാലുദ്ധീൻ, മുജീബ് റഹ്മാൻ, അഫ്സൽ അബ്ദു, സജജാദ് അൽ ഹികമി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83036/wisdom-youth)