നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു: പുനഃസംഘടിപ്പിക്കുന്ന ജില്ലയിലെ ആദ്യത്തെ ശാഖ

നോർത്ത് കുപ്പം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു: പുനഃസംഘടിപ്പിക്കുന്ന ജില്ലയിലെ ആദ്യത്തെ ശാഖ
Dec 2, 2022 03:44 PM | By Thaliparambu Editor

'ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം' ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ നോർത്ത് കുപ്പം ശാഖ കമ്മിറ്റിയുടെ 2022-2026 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.നോർത്ത് കുപ്പം ആർ യു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് നടന്ന പ്രതിനിധി സമ്മേളനം ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു.കെ വി അബ്ദുള്ള ഹാജി അധ്യക്ഷത വഹിച്ചു.വ്യവസ്ഥാപിതമായ പ്രവർത്തന റിപ്പോർട്ട്,32 ലക്ഷത്തിൽപരം രൂപയുടെ കണക്ക് അവതരണം കെ എം ഫാറൂഖ് നിർവഹിച്ചു.റിട്ടേണിങ് ഓഫീസർ ടി കെ മുഹമ്മദ്‌കുഞ്ഞി ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഭാരവാഹികളായി കെ വി അബ്ദുള്ള ഹാജി (പ്രസിഡന്റ്‌),സി ഉമ്മർ (ജനറൽ സെക്രട്ടറി), പി പി മുസ്തഫ ഹാജി (ട്രഷറർ),എൻ യു മൊയ്‌ദീൻ,എം വി അബ്ദുള്ള ഹാജി (വൈസ് പ്രസിഡന്റ്‌),മുഹമ്മദ്‌ മുസ്തഫ കെ കെ,ടി പി ശഫീഖ് (ജോ.സെക്രട്ടറി) എന്നിവരേയും 11 അംഗ പഞ്ചായത്ത്‌ കൗൺസിലർമാരെയും തെരഞ്ഞെടുത്തു.ജില്ലാ മുസ്‌ലിം ലീഗ് സെക്രട്ടറി ഇബ്രാഹീംകുട്ടി തിരുവട്ടൂർ,മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ അബൂബക്കർ വായാട്, പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ പി വി അബ്ദുൽ ശുക്കൂർ,ജനറൽ സെക്രട്ടറി ബഷീർ പൊയിൽ,മുസ്തഫ കോരൻപീടിക, അഷ്‌റഫ്‌ പുളുക്കൂൽ ആശംസ നേർന്നു.ടി വി ഉസ്മാൻ മുസ്‌ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.സി ഉമ്മർ നന്ദി പറഞ്ഞു. 2022-2026 വർഷ അംഗത്വ വിതരണം പൂർത്തിയാക്കി ജില്ലയിൽ കമ്മിറ്റി പുന:സംഘടിപ്പിച്ച ആദ്യ ശാഖയാണ് നോർത്ത് കുപ്പം.മുൻ കമ്മിറ്റിയുടെ കാലയളവിൽ കൊവിഡ് മഹാമാരിയുടെയും മറ്റു വെല്ലുവിളികൾക്കിടയിലും ലക്ഷ്യം മറക്കാതെ,മാര്‍ഗം പിഴക്കാതെ നോർത്ത് കുപ്പം ശാഖയെ മുന്നോട്ട് നയിച്ച കെ വി അബ്ദുള്ള ഹാജി വീണ്ടും പ്രസിഡന്റായും പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഊർജ്ജ്വസ്വലനായ ജനറൽ സെക്രട്ടറിയായി സി ഉമ്മറും ഹരിത രാഷ്ട്രീയത്തിന്റെ നിഷ്കളങ്കനായ പോരാളി പി പി മുസ്തഫ ഹാജി ട്രഷററായും പുതിയ കമ്മിറ്റി പുതിയ ശൈലിയോടെ കർമ്മരംഗം വിപുലപ്പെടുത്തുമ്പോൾ നോർത്ത് കുപ്പം ശാഖ മുസ്‌ലിം ലീഗിന് ഇനിയും കൂടുതൽ കരുത്തേകും.

north kuppam muslim league

Next TV

Related Stories
എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്

Mar 29, 2024 05:23 PM

എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി എൽ.ഡി.എഫ്

എം.വി. ജയരാജനെതിരെ വ്യാജ വീഡിയോ പ്രചരണം; ഇലക്ഷൻ കമ്മീഷന് പരാതി നൽകി...

Read More >>
കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും

Mar 29, 2024 05:18 PM

കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും

കണ്ണൂർ വിമാനത്താവളത്തിൽ ടിക്കറ്റ് നിരക്കുകൾ ഉയരും...

Read More >>
യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്

Mar 29, 2024 02:19 PM

യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം ഇന്ന്

യുഡിഎഫ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

Mar 29, 2024 02:06 PM

ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന് സൂര്യാതപമേറ്റു

ചെറുപുഴയിൽ കുറച്ചു ദൂരം ചെരുപ്പില്ലാതെ നടന്ന മധ്യവയസ്കന്...

Read More >>
ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

Mar 29, 2024 10:48 AM

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന് സ്വർണ്ണവില

ചരിത്രത്തിൽ ആദ്യമായി അരലക്ഷം കടന്ന്...

Read More >>
പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Mar 29, 2024 09:43 AM

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം നടത്തി

പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനം...

Read More >>
Top Stories

News Roundup