---
title: "120 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ"
english_title: "arrest with pan masala"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/83023/arrest-with-pan-masala"
published_at: "2022-12-02T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389be91f2cfe_news-card.jpg"
keywords: []
---

# 120 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** **പേരാവൂർ; **രണ്ടര കിലോ വോളം നിരോധിത പുകയില ഉല്പന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. മുരിങ്ങോടി സ്വദേശി മൊട്ടമ്മൽ ലത്തീഫിനെയാണ് പേരാവൂർ എക്സൈസ് പിടികൂടിയത്. നിരോധിത പുകയില ഉല്പന്നങ്ങളുടെ വിൽപ്പനക്കായി പേരാവൂർ ടൗണിൽ എത്തിയ ഇയാളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു റെയ്ഡിൽ. പ്രിവൻ്റീവ് ഓഫീസർ എം പി സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് സി, പി എസ് ശിവദാസൻ എന്നിവരാണ് ഉണ്ടായിരുന്നത്.

## Article Content

**പേരാവൂർ; **രണ്ടര കിലോ വോളം നിരോധിത പുകയില ഉല്പന്നങ്ങളുമായി മധ്യവയസ്കൻ പിടിയിൽ. മുരിങ്ങോടി സ്വദേശി മൊട്ടമ്മൽ ലത്തീഫിനെയാണ് പേരാവൂർ എക്സൈസ് പിടികൂടിയത്. നിരോധിത പുകയില ഉല്പന്നങ്ങളുടെ വിൽപ്പനക്കായി പേരാവൂർ ടൗണിൽ എത്തിയ ഇയാളെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ കോട്പ നിയമപ്രകാരം കേസെടുത്തു റെയ്ഡിൽ. പ്രിവൻ്റീവ് ഓഫീസർ എം പി സജീവൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് സി, പി എസ് ശിവദാസൻ എന്നിവരാണ് ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/83023/arrest-with-pan-masala)