---
title: "രണ്ട് മാസത്തെ പെൻഷൻ 3200 രൂപ ഒന്നിച്ച് ലഭിക്കും"
english_title: "pension"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82985/pension"
published_at: "2022-12-02T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6389a3fa0be70_R_(1).jpg"
keywords: []
---

# രണ്ട് മാസത്തെ പെൻഷൻ 3200 രൂപ ഒന്നിച്ച് ലഭിക്കും

> **Lead Summary:** ക്രിസ്തുമസ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഈ മാസം ഒന്നും രണ്ടും വാരങ്ങളിൽ വിതരണം ചെയ്യും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മാസത്തെ പെൻഷൻ തുകയായ 3,200 രൂപയാണ് പെൻഷൻകാർക്ക് ലഭിക്കുക. ഇതിനായി 1800 കോടി രൂപ സർക്കാർ അനുവദിച്ചെന്ന് കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

## Article Content

ക്രിസ്തുമസ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് മാസത്തെ സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി പെൻഷൻ ഈ മാസം ഒന്നും രണ്ടും വാരങ്ങളിൽ വിതരണം ചെയ്യും. ധനമന്ത്രി കെഎൻ ബാലഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് മാസത്തെ പെൻഷൻ തുകയായ 3,200 രൂപയാണ് പെൻഷൻകാർക്ക് ലഭിക്കുക. ഇതിനായി 1800 കോടി രൂപ സർക്കാർ അനുവദിച്ചെന്ന് കെഎൻ ബാലഗോപാൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82985/pension)