---
title: "മുസ്ലിം ലീഗ്‌ മെമ്പർഷിപ്പ് കാമ്പയിൻ സമാപിച്ചു; ജില്ലയിലെ ശാഖാ സമ്മേളനങ്ങൾ നാള തുടങ്ങും "
english_title: "membership campaign"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82927/membership-campaign"
published_at: "2022-12-01T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388cffd83bb4_flag.jpg"
keywords: []
---

# മുസ്ലിം ലീഗ്‌ മെമ്പർഷിപ്പ് കാമ്പയിൻ സമാപിച്ചു; ജില്ലയിലെ ശാഖാ സമ്മേളനങ്ങൾ നാള തുടങ്ങും 

> **Lead Summary:** **കണ്ണൂർ: **ലീഗ് മെമ്പർഷിപ്പ് കാമ്പയിൻ സമാപിച്ചതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ശാഖാ സമ്മേളനങ്ങൾ നാളെ ആരംഭിക്കുന്നു. അംഗത്വ കാമ്പയിന്റെ ഭാഗമായി എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച ശാഖാ കമ്മറ്റികളാണ് ആദ്യ ഘട്ടത്തിൽ നിലവിൽ വരുന്നത്. ഡിസമ്പർ 31 ന് മുമ്പ് ശാഖാ കമ്മറ്റികൾ രൂപീകരിക്കും. കുടുംബ സംഗമങ്ങളോടു കൂടിയാണ് ശാഖാ സമ്മേളനം നടക്കുന്നത്. കുടുംബ സംഗമങ്ങളിൽ വെച്ച് വനിതാ ലീഗ് ശാഖാ കമ്മറ്റികൾ രൂപീകരിക്കും. ജില്ലയിലെ ആദ്യത്തെ ശാഖാ സമ്മേളനം തളിപ്പറമ്പ് മണ്ഡലത്തിലെ നോർത്ത് കുപ്പത്ത് ഇന്ന് നടക്കും. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ്, വനിതാലീഗ് മണ്ഡലം, പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും. അംഗത്വ വിതരണത്തിന്റെ എല്ലാ നടപടികളും പൂർത്തിയാക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്ത് കമ്മറ്റി പയ്യന്നൂർ മണ്ഡലത്തിലെ എരമം കുറ്റൂർ പഞ്ചായത്താണ്.ശാഖാ സമ്മേളനങ്ങൾക്ക് ശേഷം ജനുവരി 15 നുള്ളിൽ പഞ്ചായത്ത് കമ്മറ്റികളും നിലവിൽ വരും.

## Article Content

**കണ്ണൂർ: **ലീഗ് മെമ്പർഷിപ്പ് കാമ്പയിൻ സമാപിച്ചതിന് പിന്നാലെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ ശാഖാ സമ്മേളനങ്ങൾ നാളെ ആരംഭിക്കുന്നു. അംഗത്വ കാമ്പയിന്റെ ഭാഗമായി എല്ലാ നടപടിക്രമങ്ങളും പൂർത്തീകരിച്ച ശാഖാ കമ്മറ്റികളാണ് ആദ്യ ഘട്ടത്തിൽ നിലവിൽ വരുന്നത്. ഡിസമ്പർ 31 ന് മുമ്പ് ശാഖാ കമ്മറ്റികൾ രൂപീകരിക്കും. കുടുംബ സംഗമങ്ങളോടു കൂടിയാണ് ശാഖാ സമ്മേളനം നടക്കുന്നത്. കുടുംബ സംഗമങ്ങളിൽ വെച്ച് വനിതാ ലീഗ് ശാഖാ കമ്മറ്റികൾ രൂപീകരിക്കും. ജില്ലയിലെ ആദ്യത്തെ ശാഖാ സമ്മേളനം തളിപ്പറമ്പ് മണ്ഡലത്തിലെ നോർത്ത് കുപ്പത്ത് ഇന്ന് നടക്കും. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ്, വനിതാലീഗ് മണ്ഡലം, പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും. അംഗത്വ വിതരണത്തിന്റെ എല്ലാ നടപടികളും പൂർത്തിയാക്കിയ ജില്ലയിലെ ആദ്യത്തെ പഞ്ചായത്ത് കമ്മറ്റി പയ്യന്നൂർ മണ്ഡലത്തിലെ എരമം കുറ്റൂർ പഞ്ചായത്താണ്.ശാഖാ സമ്മേളനങ്ങൾക്ക് ശേഷം ജനുവരി 15 നുള്ളിൽ പഞ്ചായത്ത് കമ്മറ്റികളും നിലവിൽ വരും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82927/membership-campaign)