---
title: "എയ്ഡ്സ് ദിനാചരണം; റെഡ് റിബ്ബൺ ക്യാമ്പയിനുമായി എൻ എസ് എസ് വളണ്ടിയർമാർ"
english_title: "aidsday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82925/aidsday"
published_at: "2022-12-01T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388ce35e2476_news-card.jpg"
keywords: []
---

# എയ്ഡ്സ് ദിനാചരണം; റെഡ് റിബ്ബൺ ക്യാമ്പയിനുമായി എൻ എസ് എസ് വളണ്ടിയർമാർ

> **Lead Summary:** **തളിപ്പറമ്പ:** മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി റെഡ് റിബ്ബൺ ക്യാമ്പയിൻ സംഘടിപ്പിച്ചു. വളണ്ടിയർമാരെ റെഡ് റിബ്ബൺ അണിയിച്ചു കൊണ്ട് പ്രിൻസിപ്പാൾ പി.ഗീത പരിപാടി ഉത്ഘാടനം ചെയ്തു.ഹയർ സെക്കണ്ടറി അധ്യാപിക എം .ഡി .ആശ എയ്ഡ്സ് ദിന സന്ദേശം നൽകി. അസമത്വങ്ങൾ അവസാനിപ്പിക്കാം എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം വളണ്ടിയർമാരിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിനിൻ്റെ ഉദ്ദേശം എന്ന് അവർ പറഞ്ഞു .എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോൾ, ഹയർ സെക്കണ്ടറി അധ്യാപിക കെ .പി രജിത, വളണ്ടിയർ ലീഡർ കെ.പി.ആർ .പാർവ്വതി തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് വളണ്ടിയർമാർ സ്കൂൾ മുറ്റത്ത് റെഡ് റിബ്ബൺ മാതൃക സൃഷ്ടിച്ചു. വളണ്ടിയമാരായ മീര ദിലീപ്, ഐ.സി.കാർത്തിക ,അവിനാഷ് കാർത്തിക് , ജിഷ്ന മനോജ്, സി.സനുഷ, സി.അനഘ ,പി.അനൂപ പ്രദീപ് , കെ.ആദിത്യൻ , ദയ അരവിന്ദ് , മാളവിക പൊയിൽ എന്നിവർ നേതൃത്വം നൽകി.

## Article Content

**തളിപ്പറമ്പ:** മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ലോക എയിഡ്സ് ദിനാചരണത്തിൻ്റെ ഭാഗമായി റെഡ് റിബ്ബൺ ക്യാമ്പയിൻ സംഘടിപ്പിച്ചു. വളണ്ടിയർമാരെ റെഡ് റിബ്ബൺ അണിയിച്ചു കൊണ്ട് പ്രിൻസിപ്പാൾ പി.ഗീത പരിപാടി ഉത്ഘാടനം ചെയ്തു.ഹയർ സെക്കണ്ടറി അധ്യാപിക എം .ഡി .ആശ എയ്ഡ്സ് ദിന സന്ദേശം നൽകി. അസമത്വങ്ങൾ അവസാനിപ്പിക്കാം എയ്ഡ്സും മഹാമാരികളും ഇല്ലാതാക്കാം എന്ന ലോകാരോഗ്യ സംഘടനയുടെ സന്ദേശം വളണ്ടിയർമാരിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിനിൻ്റെ ഉദ്ദേശം എന്ന് അവർ പറഞ്ഞു .എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി. രസ്ന മോൾ, ഹയർ സെക്കണ്ടറി അധ്യാപിക കെ .പി രജിത, വളണ്ടിയർ ലീഡർ കെ.പി.ആർ .പാർവ്വതി തുടങ്ങിയവർ സംസാരിച്ചു .തുടർന്ന് വളണ്ടിയർമാർ സ്കൂൾ മുറ്റത്ത് റെഡ് റിബ്ബൺ മാതൃക സൃഷ്ടിച്ചു. വളണ്ടിയമാരായ മീര ദിലീപ്, ഐ.സി.കാർത്തിക ,അവിനാഷ് കാർത്തിക് , ജിഷ്ന മനോജ്, സി.സനുഷ, സി.അനഘ ,പി.അനൂപ പ്രദീപ് , കെ.ആദിത്യൻ , ദയ അരവിന്ദ് , മാളവിക പൊയിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82925/aidsday)