---
title: "റിസർവേഷനില്ലാതെ തീവണ്ടികളിൽ ഇന്നുമുതൽ സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കും"
english_title: "Season tickets will be reinstated on trains without reservation from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8291/season-tickets-will-be-reinstated-on-trains-without-reservation-from-today"
published_at: "2021-11-01T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f7ad2c9008_news-car.jpg"
keywords: []
---

# റിസർവേഷനില്ലാതെ തീവണ്ടികളിൽ ഇന്നുമുതൽ സീസൺ ടിക്കറ്റ് പുന:സ്ഥാപിക്കും

> **Lead Summary:** **തിരുവനന്തപുരം: **കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌പെഷല്‍ ട്രെയിനുകളായി റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. ഇന്നു മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം.

## Article Content

**തിരുവനന്തപുരം: **കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌പെഷല്‍ ട്രെയിനുകളായി റിസര്‍വ്ഡ് കോച്ചുകളായി മാത്രം ഓടിയിരുന്ന തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നു. ഇന്നു മുതല്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 23 തീവണ്ടികളില്‍ ജനറല്‍ കോച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം.

നവംബര്‍ 10 മുതല്‍ ആറ് തീവണ്ടികളില്‍ കൂടി ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

റിസർവേഷനില്ലാതെ സഞ്ചരിക്കാവുന്ന ട്രെയിനുകളിൽ ഇന്നു മുതൽ സീസൺ ടിക്കറ്റിൽ യാത്ര ചെയ്യാം.

എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ കോച്ചുകളിലാണ് ഇന്നുമുതൽ സീസൺ ടിക്കറ്റുകൾ പുനഃസ്ഥാപിക്കുന്നത്. അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം ഇൻ മൊബൈൽ (യു.ടി.എസ്.) ഇന്നുമുതൽ പ്രവർത്തനസജ്ജമാവും. റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളും സാധാരണപോലെ പ്രവർത്തിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8291/season-tickets-will-be-reinstated-on-trains-without-reservation-from-today)