---
title: "വീട്ടുകാരെ പൂട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ"
english_title: "arrest "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82896/arrest"
published_at: "2022-12-01T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6388af2394aeb_news-card.jpg"
keywords: []
---

# വീട്ടുകാരെ പൂട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ

> **Lead Summary:** ഇരിട്ടിയിൽ വീട്ടുകാരെ പൂട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ.നവംബർ 19 നാണ് ഇരിട്ടിയിലെ കല്ലുമുട്ടിയിലെ വാടക വീട്ടിൽ താമസിക്കുന്ന സിനുവിനെയും, കുടുംബത്തെയും പൂട്ടിയിട്ട് 8 പവന്റെ സ്വർണവും, പണവും കവർച്ച നടത്തിയത്. ഇരിട്ടി പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച വിരലടയാളം ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. അന്തർ സംസ്ഥാന കുറുവ സംഘത്തിലെ രാജൻ നെയാണ് ഇരിട്ടി പോലീസ് എം പി ഷാജിയും സംഘവും തമിഴ് നാട്ടിൽ നിന്നും പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് രാജൻ.

## Article Content

ഇരിട്ടിയിൽ വീട്ടുകാരെ പൂട്ടിയിട്ട് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ.നവംബർ 19 നാണ് ഇരിട്ടിയിലെ കല്ലുമുട്ടിയിലെ വാടക വീട്ടിൽ താമസിക്കുന്ന സിനുവിനെയും, കുടുംബത്തെയും പൂട്ടിയിട്ട് 8 പവന്റെ സ്വർണവും, പണവും കവർച്ച നടത്തിയത്. ഇരിട്ടി പോലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച വിരലടയാളം ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. അന്തർ സംസ്ഥാന കുറുവ സംഘത്തിലെ രാജൻ നെയാണ് ഇരിട്ടി പോലീസ് എം പി ഷാജിയും സംഘവും തമിഴ് നാട്ടിൽ നിന്നും പിടികൂടിയത്. കൊലപാതകം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് രാജൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82896/arrest)