---
title: "കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നുമുതൽ സന്ദർശക പാസ്"
english_title: "pass in medical college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82863/pass-in-medical-college"
published_at: "2022-12-01T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63887f14cd40d_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നുമുതൽ സന്ദർശക പാസ്

> **Lead Summary:** **പരിയാരം :** കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് ഡിസംബർ ഒന്ന് മുതൽ സന്ദർശക പാസ്സ് നിലവിൽ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കൽ കോളേജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേൽനോട്ടം. ഉച്ചക്ക് 1 മണി മുതൽ 4 മണി വരെ സന്ദർശനപാസ്സ് ലഭ്യമാണ്. അത്യാഹിത വിഭാഗം, ഐ.സി.യു., ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം എന്നിവിടങ്ങളിലൊഴികെയാണ് സന്ദർശക പാസ് മുഖാന്തിരം പ്രവേശനം അനുവദിച്ചിട്ടുള്ളത്. വൈകുന്നേരം 4 മണി മുതൽ 6 മണി വരെ പാസ് ഇല്ലാതെയും സന്ദർശനം അനുവദിക്കുന്നതാണ് എന്ന് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ്‌, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് എന്നിവർ അറിയിച്ചു.

## Article Content

**പരിയാരം :** കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകർക്ക് ഡിസംബർ ഒന്ന് മുതൽ സന്ദർശക പാസ്സ് നിലവിൽ വന്നു. സംസ്ഥാനത്തെ ഇതര ഗവ. മെഡിക്കൽ കോളേജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേൽനോട്ടം. ഉച്ചക്ക് 1 മണി മുതൽ 4 മണി വരെ സന്ദർശനപാസ്സ് ലഭ്യമാണ്. അത്യാഹിത വിഭാഗം, ഐ.സി.യു., ഓപ്പറേഷൻ തിയേറ്റർ, ലേബർ റൂം എന്നിവിടങ്ങളിലൊഴികെയാണ് സന്ദർശക പാസ് മുഖാന്തിരം പ്രവേശനം അനുവദിച്ചിട്ടുള്ളത്. വൈകുന്നേരം 4 മണി മുതൽ 6 മണി വരെ പാസ് ഇല്ലാതെയും സന്ദർശനം അനുവദിക്കുന്നതാണ് എന്ന് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ്‌, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82863/pass-in-medical-college)