---
title: "ജില്ലയിൽ ചെങ്കല്ലിന്റെ വില വർദ്ധിപ്പിച്ചു, ഇന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ"
english_title: "The price of red sandstone has been increased in the district and the new rate is effective from today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/8284/the-price-of-red-sandstone-has-been-increased-in-the-district-and-the-new-rate-is-effective-from-today"
published_at: "2021-11-01T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617f7668edcc5_news-ca.jpg"
keywords: []
---

# ജില്ലയിൽ ചെങ്കല്ലിന്റെ വില വർദ്ധിപ്പിച്ചു, ഇന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

> **Lead Summary:** **കേളകം: ** ജില്ലയിൽ ചെങ്കല്ലിലെ വില മൂന്നു രൂപ വർധിപ്പിച്ച് ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ. മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ക്വാറികളുടെ ലൈസൻസ് തുക വർദ്ധിപ്പിച്ചതും തൊഴിലാളികളുടെ കൂലിയും ഇന്ധന വില വർദ്ധനയുമാണ് ചെങ്കൽ ക്വാറികളിൽ ചെങ്കല്ലിന്റെ വില വർദ്ധിപ്പിക്കാൻ കാരണമായതെന്ന് വ്യവസായ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ജോസ് നടപ്പുറം പറഞ്ഞു.

## Article Content

**കേളകം: ** ജില്ലയിൽ ചെങ്കല്ലിലെ വില മൂന്നു രൂപ വർധിപ്പിച്ച് ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ. മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരുന്നത്. ക്വാറികളുടെ ലൈസൻസ് തുക വർദ്ധിപ്പിച്ചതും തൊഴിലാളികളുടെ കൂലിയും ഇന്ധന വില വർദ്ധനയുമാണ് ചെങ്കൽ ക്വാറികളിൽ ചെങ്കല്ലിന്റെ വില വർദ്ധിപ്പിക്കാൻ കാരണമായതെന്ന് വ്യവസായ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി ജോസ് നടപ്പുറം പറഞ്ഞു.

ഇപ്പോഴത്തെ വിലവർധനയെ തുടർന്ന് നവംബർ മുതൽ ജില്ലയിലെ പണകളിൽ ഒന്നാം നമ്പർ കല്ലിന് 26 രൂപ മുതൽ 28 രൂപവരെ നൽകണം. ഗുണനിലവാരവും ഉപയോഗവും അനുസരിച്ച് വിലയിൽ മാറ്റം വരും. ചെങ്കല്ല് വില വർധിക്കുന്നതോടെ നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/8284/the-price-of-red-sandstone-has-been-increased-in-the-district-and-the-new-rate-is-effective-from-today)