---
title: "ട്രൈലറിന് പിറകിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു"
english_title: "lorry accident"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82791/lorry-accident"
published_at: "2022-12-01T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638838611f7a8_vac.jpg"
keywords: []
---

# ട്രൈലറിന് പിറകിൽ ലോറിയിടിച്ച് ഒരാൾ മരിച്ചു

> **Lead Summary:** കണ്ണൂർ മുഴപ്പിലങ്ങാട് യൂത്ത് ജഗ്ഷനിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് നിന്നും വരുന്ന പാർസൽ ലോറിയിലെ ജീവനക്കാരൻ വയനാട് സ്വദേശി സുബൈർ ആണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവർ ജാബിർ നും പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ട്രൈലറിന് പിന്നാലെ അതേ ഭാഗത്ത് നിന്നും വന്ന പാർസൽ ലോറി ഇടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. അപകട വിവരം അറിഞ്ഞ ഉടനെ എടക്കാട് പൊലീസും തലശ്ശേരിയിൽ നിന്നുള്ള ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

## Article Content

കണ്ണൂർ മുഴപ്പിലങ്ങാട് യൂത്ത് ജഗ്ഷനിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് നിന്നും വരുന്ന പാർസൽ ലോറിയിലെ ജീവനക്കാരൻ വയനാട് സ്വദേശി സുബൈർ ആണ് മരിച്ചത്. വാഹനം ഓടിച്ച ഡ്രൈവർ ജാബിർ നും പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ട്രൈലറിന് പിന്നാലെ അതേ ഭാഗത്ത് നിന്നും വന്ന പാർസൽ ലോറി ഇടിച്ചാണ് അപകടം. വ്യാഴാഴ്ച പുലർച്ചെ അഞ്ചിനാണ് സംഭവം. അപകട വിവരം അറിഞ്ഞ ഉടനെ എടക്കാട് പൊലീസും തലശ്ശേരിയിൽ നിന്നുള്ള ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82791/lorry-accident)