---
title: "നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി വരെ നീട്ടി"
english_title: "ration distribution"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/82754/ration-distribution"
published_at: "2022-11-30T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638838be754b0_news-card.jpg"
keywords: []
---

# നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി വരെ നീട്ടി

> **Lead Summary:** **തിരുവനന്തപുരം: **നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ 3 വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. നിലവിലെ സമയക്രമം 3-ാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നല്‍കാനുള്ള കമ്മീഷന്‍ അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് 2023 മാര്‍ച്ചുവരെയുള്ള കമ്മിഷനായി 384.23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തടഞ്ഞുവെച്ച 15.05 കോടിയുള്‍പ്പെടെ ഒക്ടോബറിലെ കമ്മിഷനായി അനുവദിച്ച 29.5 കോടിരൂപയുടെ വിതരണം തുടങ്ങി. ഈ മാസം 30-നകം കമ്മിഷന്‍ മുഴുവന്‍ നല്‍കുമെന്ന വാഗ്ദാനമാണു സര്‍ക്കാര്‍ പാലിച്ചത്.

## Article Content

**തിരുവനന്തപുരം: **നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ 3 വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. നിലവിലെ സമയക്രമം 3-ാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു. റേഷന്‍ വ്യാപാരികള്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നല്‍കാനുള്ള കമ്മീഷന്‍ അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് 2023 മാര്‍ച്ചുവരെയുള്ള കമ്മിഷനായി 384.23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തടഞ്ഞുവെച്ച 15.05 കോടിയുള്‍പ്പെടെ ഒക്ടോബറിലെ കമ്മിഷനായി അനുവദിച്ച 29.5 കോടിരൂപയുടെ വിതരണം തുടങ്ങി. ഈ മാസം 30-നകം കമ്മിഷന്‍ മുഴുവന്‍ നല്‍കുമെന്ന വാഗ്ദാനമാണു സര്‍ക്കാര്‍ പാലിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/82754/ration-distribution)