വിളിക്കാനെന്ന വ്യാജേന ഫോൺ വാങ്ങി മുങ്ങൽ, തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും നിരവധി കേസുകൾ

വിളിക്കാനെന്ന വ്യാജേന ഫോൺ വാങ്ങി മുങ്ങൽ, തളിപ്പറമ്പിലും ശ്രീകണ്ഠപുരത്തും നിരവധി കേസുകൾ
Nov 30, 2022 06:37 PM | By Thaliparambu Editor

അമ്മയും മകളും ആശുപത്രിയിൽ ആണെന്നും അവരെ വിളിക്കാന്‍ ഫോണ്‍ തരുമോയെന്നും ചോദിച്ചെത്തി ഫോണ്‍ വാങ്ങി മുങ്ങുന്ന പുതിയ തട്ടിപ്പ് വ്യാപകം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചുഴലി തോളൂരിലെ അബ്ദുൽ കരീമാണ് തട്ടിപ്പിന് ഇരയായതായി കാണിച്ച് തളിപ്പറമ്പ്, ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. തളിപ്പറമ്പ് കോടതി റോഡിലാണ് അബ്ദുൽ കരീം തട്ടിപ്പിനിരയായത്. 40 വയസ് തോന്നിക്കുന്ന യുവാവാണ് ദയനീയ ഭാവത്തില്‍ വന്ന് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയെ വിളിക്കാനെന്ന പേരില്‍ അബ്ദുൽ കരീമിന്റെ ഫോണ്‍ വാങ്ങിച്ചത്. ഫോണ്‍ ലഭിച്ചയുടന്‍ ഇയാള്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിമറയുക ആയിരുന്നുവെന്ന് കരീം പറഞ്ഞു. തളിപ്പറമ്പില്‍ ഒരു സ്ത്രീയെയും സമാന രീതിയില്‍ ഇയാള്‍ തട്ടിപ്പിനിരയാക്കി. ശ്രീകണ്ഠപുരം, തളിപ്പറമ്പ് ഭാഗങ്ങളിലെ മറ്റ് ചിലരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. വിലപിടിപ്പുള്ളതും അല്ലാത്തതുമായ നിരവധി ഫോണുകള്‍ തട്ടിപ്പുകാരന്‍ കൈക്കലാക്കിയിട്ടുണ്ട്. തട്ടിയെടുക്കുന്ന ഫോണുകളില്‍ നിന്ന് സ്ത്രീകളുടെ നമ്പര്‍ ശേഖരിച്ച ശേഷം ഫോൺ വിൽക്കുകയാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. അബ്ദുൽ കരീമിന്റെ ഫോണില്‍ നിന്ന് ബന്ധുവായ സ്ത്രീയുടെ നമ്പര്‍ കൈക്കലാക്കി മറ്റൊരു ഫോണില്‍ നിന്ന് നിരന്തരം വിളിച്ചിരുന്നു. വിളിച്ച ഫോണും ഇയാൾ തട്ടിപ്പിലൂടെ സ്വന്തമാക്കിയതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ ഫോണില്‍ നിന്നാണ് അബ്ദുൽ കരീമിന്റെ ബന്ധുവിനെ വിളിച്ചിട്ടുള്ളത്. ഫോണ്‍ മോഷ്ടാവിനെ കുടുക്കാന്‍ പൊലീസ് വ്യാപക തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

phone theft

Next TV

Related Stories
യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

Feb 7, 2023 02:55 PM

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി ആദരിച്ചു

യുഎഇ സേവനത്തിന്റെ സ്നേഹസംഗമത്തിൽ സലാം പാപ്പിനിശ്ശേരിയെ സേവന രത്‌ന അവാർഡ് നൽകി...

Read More >>
എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

Feb 7, 2023 02:51 PM

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം സംഘടിപ്പിച്ചു

എറന്തല കുട്ടോത്ത് ഹലിമ ഉമ്മർ കുടുംബ സംഗമം...

Read More >>
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Feb 7, 2023 12:25 PM

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്...

Read More >>
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

Feb 7, 2023 12:14 PM

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം

യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം...

Read More >>
കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

Feb 7, 2023 12:09 PM

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ പുറപ്പെടും

കൊച്ചിക്കും കോഴിക്കോടിനും പുറമേ കണ്ണൂരിൽ നിന്നും ഹജ്ജ് വിമാനങ്ങൾ...

Read More >>
സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

Feb 7, 2023 11:49 AM

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം ചെയ്തു

സിപിഎം ബിജെപി സംഘർഷം: ചിറക്കലിൽ രാഷ്ട്രീയപാർട്ടികളുടെ കൊടി തോരണങ്ങൾ പോലീസ് നീക്കം...

Read More >>
Top Stories